KeralaLatest

അജയ് സ്മാരക ഇൻഡോർ ഗെയിംസിന് ഇന്ന് തുടക്കം

“Manju”

തിരുവനന്തപുരം: പതിമൂന്നാമത് അജയ് സ്മാരക ഇൻഡോർ ഗെയിംസ് ആഗസ്റ്റ് 22 മുതൽ 24 വരെ തിരുവനന്തപുരം ഗവ.ആയുർവേദ കോളെജിൽ നടക്കുന്നു. സംസ്ഥാനത്തെ സർക്കാർ ,സ്വകാര്യ മേഖലകളിലെ 18 ആയുർവേദ കോളെജുകളിലെ വിദ്യാർഥികൾ മത്സരിക്കുന്ന ഈ ഗെയിംസിന്‍റെ സംഘാടകർ എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി,സിഎഎസ് കെ എന്നിവയുടെ പിന്തുണയോടെ തിരുവനന്തപുരം ഗവ ആയുർവേദ കോളെജ് യൂണിയനാണ്.ചെസ്,കാരംസ്,ടേബിൾ ടെന്നിസ് എന്നിവയാണ് പ്രധാന മത്സര ഇനങ്ങൾ.2019നുശേഷം ഇതാദ്യമായാണ് മത്സരങ്ങൾക്ക് വേദിയൊരുങ്ങുന്നത്.

Related Articles

Back to top button