Kerala

കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിലെ ടാറിംഗിൽ വിള്ളൽ

“Manju”

കോഴിക്കോട്: കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766 ൽ ടാറിങ് കഴിഞ്ഞ ഉടനെ വിള്ളലുണ്ടായ ഭാഗങ്ങൾ പൊളിച്ച് മാറ്റി റീ ടാറിംഗ് ആരംഭിച്ചു. റോഡ് നിർമ്മാണം പൂർത്തിയായതിന് പിന്നാലെ വിള്ളൽ വന്നത് വിവാദമായതോടെയാണ് ക്രമക്കേട് നടന്ന ഭാഗം പൂർണമായും പൊളിച്ചുമാറ്റി റീ ടാറിംഗ് ആരംഭിച്ചത്. കോഴിക്കോട് നിന്നും ബംഗളൂരു, മൈസൂർ, ഊട്ടി എന്നീ സ്ഥലങ്ങളിലേയ്ക്കുള്ള പ്രധാന റോഡിലാണ് വിള്ളൽ വന്നത്

നാഥ് കൺസ്ട്രക്ഷൻസാണ് ആദ്യഘട്ടത്തിൽ റോഡ് നിർമ്മാണം നടത്തിയത്. എന്നാൽ നിർമ്മാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ റോഡിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടർന്ന് റോഡ് നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് മുഖ്യമന്ത്രി, വിജിലൻസ് ഉൾപ്പെടെ നിരവധി പേർക്കാണ് നാട്ടുകാർ പരാതി നൽകിയത്.

ഇതിനെതിരെ നടപടി സ്വീകരിക്കാതായതോടെ യുവജന സംഘടനകളും പ്രതിഷേധം നടത്തി. സംഭവം വിവാദമായി മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ആരംഭിച്ചതോടെയാണ് റോഡിൽ റീ-ടാറിംഗ് നടത്താമെന്ന് അധികൃതർ അറിയിച്ചത്. നിലവിൽ പൊതുമരാമത്ത് ദേശീയ പാത വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് റീ-ടാറിംഗ് നടക്കുന്നത്.

Related Articles

Back to top button