KeralaLatest

ഇന്ന് 5042 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,

“Manju”

ഇന്ന് 5042 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 4640 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളവര്‍ 84,873; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,49,111

എറണാകുളം 705
തിരുവനന്തപുരം 700
കോഴിക്കോട് 641
മലപ്പുറം 606
കൊല്ലം 458
തൃശൂർ 425
കോട്ടയം 354
കണ്ണൂർ 339
പാലക്കാട്‌ 281
കാസർഗോഡ് 207
ആലപ്പുഴ 199
ഇടുക്കി 71
വയനാട് 31
പത്തനംതിട്ട 25
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 4338 പേർക്ക്. ഉറവിടം അറിയാത്ത കേസുകൾ :450…മരണം 23 .. ഇന്ന് 4640 പേർ രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,696 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5042 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി അല്‍ഫോണ്‍സ് (72), പാറശാല സ്വദേശിനി സരസമ്മ (72), കൊല്ലം വയക്കല്‍ സ്വദേശി പത്മനാഭന്‍ (82), ആലപ്പുഴ ആവാളുകുന്ന് സ്വദേശിനി ഫാത്തിമ ബീവി (75), മാരാളികുളം സ്വദേശി റോബര്‍ട്ട് (74), പള്ളിപ്പാട് സ്വദേശി പ്രഭാകരന്‍ (69), അരൂര്‍ സ്വദേശി ശാര്‍ങധരന്‍ (72),കോട്ടയം പേരൂര്‍ സ്വദേശി ജോര്‍ജ് (86), ചങ്ങനാശേരി സ്വദേശി ജോസഫ് ചാക്കോ (63), എറണാകുളം എടയപ്പുറം സ്വദേശി പി.എം. അബ്ദുള്‍ സലാം (50), നെടുമ്പാശേരി സ്വദേശി കെ.എം. ബാവ (68), മൂപ്പതടം സ്വദേശിനി കെ.എസ്. ഷീല (48), കോമ്പറ സ്വദേശി തേവന്‍ (71), കാക്കനാട് സ്വദേശി ഹംസ (74), തൃശൂര്‍ മതിലകം സ്വദേശി മുഹമ്മദ് യൂസഫ് (75), ഒല്ലൂക്കര സ്വദേശി ബാലകൃഷ്ണന്‍ (83), കുണ്ടുകാട് സ്വദേശിനി ഏലിയാമ്മ (67), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കുഞ്ഞപ്പ (70), തേഞ്ഞിപ്പാലം സ്വദേശി മുരളീധരന്‍ (68), കോഴിക്കോട് നടപുറം സ്വദേശി രാഘവന്‍ (68), കണ്ണൂര്‍ കരിവള്ളൂര്‍ സ്വദേശിനി കല്യാണി (75), ചാല സ്വദേശി അബ്ദുള്‍ മജീദ് (76), മാമ്പറം സ്വദേശി പി.പി. ഉസ്മാന്‍ (69), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 859 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 587, തിരുവനന്തപുരം 532, കോഴിക്കോട് 609, മലപ്പുറം 545, കൊല്ലം 451, തൃശൂര്‍ 413, കോട്ടയം 348, കണ്ണൂര്‍ 212, പാലക്കാട് 188, കാസര്‍ഗോഡ് 187, ആലപ്പുഴ 194, ഇടുക്കി 36, വയനാട് 24, പത്തനംതിട്ട 12 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശൂര്‍ 6, കൊല്ലം, മലപ്പുറം 5 വീതം, പത്തനംതിട്ട, പാലക്കാട് 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 13 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4640 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 910, കൊല്ലം 283, പത്തനംതിട്ട 102, ആലപ്പുഴ 387, കോട്ടയം 400, ഇടുക്കി 61, എറണാകുളം 236, തൃശൂര്‍ 285, പാലക്കാട് 327, മലപ്പുറം 757, കോഴിക്കോട് 507, വയനാട് 90, കണ്ണൂര്‍ 130, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,873 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,49,111 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,58,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,27,942 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2964 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,696 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 31,98,423 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,08,481 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാഡി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 5, 13), പാലക്കാട് ജില്ലയിലെ ആനക്കര (15), മാതൂര്‍ (2), മലപ്പുറം കരുവാര്‍കുണ്ട് (2, 8, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 722 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തൃശൂർ ജില്ലയിൽ 425 പേർക്ക് കൂടി കോവിഡ്; 285 പേർ രോഗമുക്തർ

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ ജില്ലയിലെ 425 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 5) കോവിഡ്-19 സ്ഥിരീകരിച്ചു. 285 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7418 ആണ്. തൃശൂർ സ്വദേശികളായ 163 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17063 ആണ്. അസുഖബാധിതരായ 9499 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
തിങ്കളാഴ്ച ജില്ലയിൽ സമ്പർക്കം വഴി 422 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 6 സമ്പർക്ക ക്ലസ്റ്ററുകൾ വഴി തിങ്കളാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: മെഡിക്കൽ കോളജ് ക്ലസ്റ്റർ (2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 3, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 2, ബി.ആർ.ഡി കുന്നംകുളം ക്ലസ്റ്റർ 2, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ 2, ലിയോ മെഡിക്കൽസ് കുട്ടനെല്ലൂർ ക്ലസ്റ്റർ 1, വലപ്പാട് കോ ഓപറേറ്റീവ് ബാങ്ക് ക്ലസ്റ്റർ 1.
മറ്റ് സമ്പർക്ക കേസുകൾ 398. കൂടാതെ 6 ആരോഗ്യ പ്രവർത്തകർക്കും 1 ഫ്രൻറ് ലൈൻ വർക്കർക്കും വിദേശത്തുനിന്നു വന്ന 2 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളിൽ 60 വയസ്സിന് മുകളിൽ 24 പുരുഷൻമാരും 34 സ്ത്രീകളും 10 വയസ്സിന് താഴെ 16 ആൺകുട്ടികളും 8 പെൺകുട്ടികളുമുണ്ട്.

കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ-263, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-42, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-68, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-68, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-229, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-109, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-238, സി.എഫ്.എൽ.ടി.സി കൊരട്ടി-71, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–272, സി.എഫ്.എൽ.ടി.സി നാട്ടിക -700, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ് -100, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-76, ജി.എച്ച് തൃശൂർ-38, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-66, ചാവക്കാട് താലൂക്ക് ആശുപത്രി-49, ചാലക്കുടി താലൂക്ക് ആശുപത്രി -18, കുന്നംകുളം താലൂക്ക് ആശുപത്രി-24, ജി.എച്ച്. ഇരിങ്ങാലക്കുട-16, ഡി.എച്ച്. വടക്കാഞ്ചേരി-6, അമല ആശുപത്രി-60,
21 ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-87, മദർ ആശുപത്രി-14, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-3, ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ആശുപത്രി-1, രാജാ ആശുപത്രി ചാവക്കാട്-1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-9, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-4, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-2, സെന്റ് ആന്റണിസ് പഴുവിൽ-3, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്-6, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-11, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11.

4273 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 777 പേർ തിങ്കളാഴ്ച പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 246 പേർ ആശുപത്രിയിലും 531 പേർ വീടുകളിലുമാണ്. തിങ്കളാഴ്ച 315 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 630 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 170,777 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. തിങ്കളാഴ്ച 447 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 85987 ഫോൺ വിളികളാണ് വന്നത്. 76 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 497 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ 641 പേർക്ക് കോവിഡ് ; സമ്പർക്കം വഴി 584 പേർക്ക്

വി.എം.സുരേഷ്കുമാർ

വടകര : കോഴിക്കോട് ജില്ലയില്‍ ഇന്ന് 641 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 584 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 139 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9829 ആയി. 5830 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.
19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 507 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 6

അഴിയൂര്‍ – 2
നാദാപുരം – 2
ആയഞ്ചേരി – 1
മാവൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 15

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7 (അതിഥി തൊഴിലാളികള്‍-6)
തലക്കുളത്തൂര്‍ – 2
രാമനാട്ടുകര – 2
അത്തോളി – 1
കോട്ടൂര്‍ – 1
നാദാപുരം – 1
വേളം – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 36

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7
(ചേവായൂര്‍,ചാലപ്പുറം, അരയിടത്തുപാലം, കുറ്റിച്ചിറ, ഡിവിഷന്‍ 23,55)
അഴിയൂര്‍ – 4
മാവൂര്‍ – 4
കൊടുവളളി – 3
കോടഞ്ചേരി – 2
പെരുമണ്ണ – 2
ഉളളിയേരി – 2
ചങ്ങരോത്ത് – 1
ചേമഞ്ചേരി – 1
ചോറോട് – 1
കായക്കൊടി – 1
മണിയൂര്‍ – 1
ഒളവണ്ണ – 1
പേരാമ്പ്ര – 1
പുതുപ്പാടി – 1
രാമനാട്ടുകര – 1
തലക്കുളത്തൂര്‍ – 1
താമരശ്ശേരി – 1
പയ്യോളി – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 139

(ബേപ്പൂര്‍ 12, വേങ്ങേരി, കുതിരവട്ടം, നടക്കാവ്, മാങ്കാവ്, കോട്ടൂളി, കൊളത്തറ, പുതിയാപ്പ, കരുവിശ്ശേരി, അരയിടത്തുപാലം, വെസ്റ്റ്ഹില്‍, കോട്ടപറമ്പ്, നെല്ലിക്കോട്, എരഞ്ഞിക്കല്‍, പുതിയപാലം, ഇടിയങ്ങര, ചെറുവണ്ണൂര്‍,പാവങ്ങാട്, ബിലാത്തിക്കുളം, തടമ്പാട്ടുത്താഴം, മുഖദാര്‍, പുതിയങ്ങാടി, ചേവായൂര്‍, നടക്കാവ്, മലാപ്പറമ്പ്, ചെലവൂര്‍, ഡിവിഷന്‍ 20, 60,34, 72, 58)

അഴിയൂര്‍ – 42
ഒളവണ്ണ – 41
മാവൂര്‍ – 37
രാമനാട്ടുകര – 35
കൊയിലാണ്ടി – 31
പെരുവയല്‍ – 20
കക്കോടി – 18
പുതുപ്പാടി – 14
കോടഞ്ചേരി – 13
ഉളളിയേരി – 11
വടകര – 11
ചേളന്നൂര്‍ – 10
ഏറാമല – 8
കുരുവട്ടൂര്‍ – 8
നാദാപുരം – 8
പെരുമണ്ണ – 7
ചേമഞ്ചേരി – 7
ബാലുശ്ശേരി – 6
നടുവണ്ണൂര്‍ – 6
അത്തോളി – 6
നരിക്കുനി – 5
വേളം – 5
കൊടുവളളി – 5
ചോറോട് – 5
മടവൂര്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 19

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7 (ആരോഗ്യപ്രവര്‍ത്തകര്‍)
അത്തോളി – 1 (ആരോഗ്യപ്രവര്‍ത്തക)
ചേമഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)
കോടഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
മാവൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
നടുവണ്ണൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
പുതുപ്പാടി – 1 (ആരോഗ്യപ്രവര്‍ത്തക)
ഉളളിയേരി – 1 (ആരോഗ്യപ്രവര്‍ത്തക)
ചേളന്നൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 9829
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 256

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 305
• ഗവ. ജനറല്‍ ആശുപത്രി – 253
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 133
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 119
• ഫറോക്ക് എഫ്.എല്‍.ടി. സി – 128
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 283
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 104
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 157
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 80
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 105
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 100
• അമൃത എഫ്.എല്‍.ടി.സി. വടകര – 98
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 57
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 81
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 83
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 79
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 83
• എം.ഇ.എസ് കോളേജ്, കക്കോടി – 94
• ഇഖ്ര ഹോസ്പിറ്റല്‍ – 78
• ബി.എം.എച്ച് – 93
• മൈത്ര ഹോസ്പിറ്റല്‍ – 22
• നിര്‍മ്മല ഹോസ്പിറ്റല്‍ – 9
• ഐ.ഐ.എം കുന്ദമംഗലം – 108
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 114
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 47
• എം.എം.സി ഹോസ്പിറ്റല്‍ – 140
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 69
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 9
• മലബാര്‍ ഹോസ്പിറ്റല്‍ – 28
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 0
• റേയ്സ് ഫറോക്ക് – 51
• ഫിംസ് ഹോസ്റ്റല്‍ – 42
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 139
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 175
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 78
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5830
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 70
(മലപ്പുറം – 16, കണ്ണൂര്‍ – 19, ആലപ്പുഴ – 03 , കൊല്ലം – 03, പാലക്കാട് – 07, തൃശൂര്‍ – 04, തിരുവനന്തപുരം – 06, എറണാകുളം- 10, വയനാട് – 01, കാസര്‍കോട്- 01)

Related Articles

Back to top button