InternationalLatest

കുതിച്ചുയരുന്ന കോവിഡ് കേസുകളുമായി ജര്‍മ്മനി

“Manju”

ബെര്‍ലിന്‍: കോവിഡ് നാലാംതരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ജര്‍മനിക്കാരില്‍ അധികം പേരും ഒന്നുകില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച്‌ സുഖപ്പെടും അല്ലെങ്കില്‍ മരണത്തിന് കീഴടങ്ങുമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രാലയം.കൂടുതല്‍ ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും കുത്തിവെയ്‌പ്പെടുക്കണമെന്നും ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ ആവശ്യപ്പെട്ടു.
ശൈത്യകാലം അവസാനിക്കുന്നതോടെ ഭൂരിഭാഗം ജര്‍മ്മന്‍ നിവാസികളും കുത്തിവയ്പ്പെടുക്കുമെന്നാണ് പ്രതീക്ഷ. അത് സംഭവിച്ചില്ലെങ്കില്‍ ഭൂരിഭാഗം ആളുകളും മരിക്കും. അത്ര ഭീകരമാണ് വൈറസിന്റെ ഡെല്‍റ്റ വകഭേദം. ജെന്‍സ് പറഞ്ഞു. വാക്സിന്‍ എല്ലാ പൗരന്‍മാര്‍ക്കും സൗജന്യമായിരുന്നിട്ടും രാജ്യത്തെ 68 ശതമാനം ആളുകള്‍ മാത്രമാണ് ഇതുവരെ ഇരു ഡോസുകളും സ്വീകരിച്ചത്.
അതേ സമയം രണ്ട് ഡോസുകളും സ്വീകരിച്ച ജനങ്ങള്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ തയ്യാറാകണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്.കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊവിഡ് നാലാംതരംഗം രാജ്യത്ത് ശമനമില്ലാതെ തുടരുകയാണ്. ആശുപത്രികളില്‍ ഐസിയു കിടക്കകള്‍ നിറഞ്ഞു കവിഞ്ഞു. തിങ്കളാഴ്ച മാത്രം 30,643 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 5.3 ദശലക്ഷത്തിലധികം പേര്‍ രോഗബാധിതരായി

Related Articles

Back to top button