InternationalLatest

ഡ്രൈവര്‍ ഇല്ലാത്ത വാഹനങ്ങള്‍ നിരത്തില്‍

“Manju”

ദുബായ് നിരത്തുകളില്‍ 2030ല്‍ ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന 4000 ടാക്സികള്‍ നിരത്തില്‍ സര്‍വീസ് നടത്തുമെന്ന് അറിയിച്ച്‌ ആര്‍.ടി.എ( ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി) ദുബായ് ടാക്സി കോര്‍പ്പറേഷന്റെ 2021-2023 വര്‍ഷത്തെ പ്രവര്‍ത്തനരൂപരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടാക്സി മേഖലയില്‍ അനിതര സാധാരണമായ യാത്രാനുഭവം നല്‍കുന്നതിന് ദുബായ് തീരുമാനിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ മത്താര്‍ മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി.

നിര്‍മിതബുദ്ധി, സ്മാര്‍ട്ട് സംവിധാനം തുടങ്ങിയ അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ടാക്സി മേഖലയില്‍ സമ്പൂര്‍ണ അഴിച്ചുപണികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 2023-ഓടെ അഞ്ചുശതമാനം ടാക്സികള്‍ സെല്‍ഫ് ഡ്രൈവിങ് വിഭാഗത്തിലാകുമ്പോള്‍ 56 ശതമാനം വാഹനങ്ങള്‍ പ്രകൃതി സൗഹൃദവിഭാഗത്തിലാക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

Related Articles

Back to top button