IndiaLatest

ഏഷ്യൻ ഗെയിംസിന് ഗുര്‍പ്രീത് ഇല്ല

“Manju”

ഏഷ്യൻ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യൻ ടീമില്‍ ഗുര്‍പ്രീത് സിംഗ് സന്ധുവില്ല. ബെംഗളൂരു എഫ്‌സിയുടെ രണ്ട് ഗോള്‍ കീപ്പര്‍മാര്‍ക്കും പരിക്കേറ്റതിനെ തുടര്‍ന്നാണ് ഗുര്‍പ്രീതിനെ വിട്ട് നല്‍കാൻ കഴിയില്ലെന്ന് ക്ലബ്ബ് അറിയിച്ചത്. ഗുര്‍പ്രീതിന് പകരം സിനീയര്‍ താരമായി ലിസ്റ്റണ്‍ കൊളോസയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ഏഷ്യൻ ഗെയിംസും ഐഎസ്‌എല്ലും തുടങ്ങുന്നത് ഒരേ സമയത്താണ്. ഇതിനാല്‍ താരങ്ങളെ വിട്ട് നല്‍കാൻ ഐഎസ്‌എല്‍ ക്ലബ്ബുകള്‍ തയ്യാറല്ല. അതുകൊണ്ട് എഐഎഫ്‌എഫ് ഒരു ക്ലബ്ബില്‍ നിന്ന് രണ്ട് താരങ്ങളെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താവൂവെന്ന് പരിശീലകൻ ഇഗോര്‍ സ്റ്റിമാകിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുവതാരങ്ങളെ കൂടെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button