KeralaLatest

സാധാരണക്കാര്‍ക്കായി ഫോള്‍ഡബിള്‍ ഫോണുമായി ഷവോമി

“Manju”

നിലവില്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണുകളാണ് ടെക് ലോകത്തെ പ്രധാന സംസാര വിഷയം. സാംസങ് തങ്ങളുടെ ഫോള്‍ഡബിള്‍ ഫോണുകളായ ഗാലക്സി ഇസഡ് ഫ്ലിപ് 5, ഫോള്‍ഡ് 5 എന്നിവ പുറത്ത് ഇറക്കിയതോടെയാണ്.
ഇതിന് പിന്നാലെ വണ്‍പ്ലസും തങ്ങളുടെ ഫോള്‍ഡബിള്‍ ഫോണ്‍ ഉടൻ പുറത്തിറക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. വണ്‍പ്ലസ് ഓപ്പണ്‍ എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ചിലപ്പോള്‍ ഈ മാസം തന്നെ പുറത്തിറക്കും എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. നേരത്തെ ഗൂഗിളിന്റെ ഫോള്‍ഡബിള്‍ ഫോണ്‍‌ പുറത്തിറക്കിയിരുന്നെങ്കിലും ഇന്ത്യൻ മാര്‍ക്കറ്റില്‍ ഇതുവരെ ഈ ഫോണ്‍ വില്‍പനയ്ക്ക് എത്തിയിട്ടില്ല. അതേ സമയം ഈ ഫോണുകളുടെ ഉയര്‍ന്ന വിലയാണ് സാധാരണക്കാരായ ഉപഭോക്താക്കളെ ഫോണില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്.
എന്നാല്‍ ഇപ്പോള്‍ സാധാരണക്കാരുടെ പ്രിയ ബ്രാൻഡ് ആയ ഷവോമി പുതിയ ഫോള്‍ഡബിള്‍ ഫോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പല പ്രീമിയം ഫോണുകളുടെയും ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഫോണുകള്‍ തയ്യാറാക്കുന്നതില്‍ അഗ്രകണ്യനാണ് ഷവോമി. ആയതിനാല്‍ തന്നെ കമ്ബനിയുടെ പുതിയ പ്രഖ്യാപനം ഏറെ ഏവേശത്തോടെയാണ് ആളുകള്‍ നോക്കി കാണുന്നത്. ഷവോമി മിക്സ് ഫ്ലിപ് എന്ന ഫോണാണ് കമ്ബനി പുറത്തിറക്കുന്നത്.
കമ്ബനി നിലവില്‍ മിക്സ് ഫ്ലിപിന്റെ പ്രാരംഭ ഉല്‍പ്പാദന ഘട്ടത്തിലാണെന്നാണ് 9 ടു 5 ഗൂഗിള്‍ എന്ന് മാധ്യമം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉടൻ തന്നെ ഇവ വിപണിയിലെത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മിക്സ് സീരീസില്‍ ആയിരിക്കും ഈ ഫോണ്‍ പുറത്തിറങ്ങുക കൂടാതെ ഭാരം കുറഞ്ഞതും നേര്‍ത്തതുമായ മോഡല്‍ ആയിരിക്കും മിക്സ് ഫ്ലിപ്. അതേസമയം ഷവോമിയുടെ ആദ്യ തലമുറ ഫ്ലിപ്പ് ഫോണുകളാണ് മിക്സ് ഫോള്‍ഡ് 3.
കഴിഞ്ഞ ആഗ്സത് 14ന് ആണ് മിക്സ് ഫോള്‍ഡ് 3 ഷവോമി ലോഞ്ച് ചെയ്തത്. ഗ്യാലക്‌സി ഇസഡ് ഫ്ലിപ്പ് ഫോണുകളോട് ഏറെ സാമ്യമുള്ള ഫോണാണ് ഇത്. മികച്ച പ്രതികരണമാണ് മിക്സ് ഫോള്‍ഡ് 3യ്ക്ക് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നത്. അതേസമയം ചില ഷവോമി ഫോണുകള്‍ ചൈനീസ് വിപണിയില്‍ മാത്രമായി പരിമിതപ്പെടുത്താറുണ്ട് കമ്ബനിയുടെ മിക്സ് ഫ്ലിപ് ഇത്തരത്തില്‍ പരിമിതപ്പെടുത്തിയാല്‍ വില കുറഞ്ഞ ഫോള്‍ഡബിള്‍ ഫോണ്‍ പ്രതീക്ഷിക്കുന്ന ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് വലിയ നിരാശയായിരിക്കും സമ്മാനിക്കുന്നത്.
എന്നിരുന്നാലും ഈ വിവരങ്ങള്‍ ഒന്നും തന്നെ ഔദ്യോഗികമല്ല. പുറത്തു വരുന്ന ചോര്‍ച്ച റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ള വാര്‍ത്തകളാണ്. ഫോണിന്റെ ആധികാരിക വിവിരങ്ങള്‍ കമ്ബനി തന്നെ പുറത്തു വിടേണ്ടതുണ്ട്. എന്തായാലും ഫോള്‍ഡബിള്‍ ഫോണിന്റെ വിപണിയില്‍ ശക്തമായ മത്സരം പ്രതീക്ഷിക്കാവുന്നതാണ്. കൂടുതല്‍ കമ്ബനികള്‍ തങ്ങളുടെ ഫോള്‍ഡബിള്‍ ഫോണുകള്‍ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണില്‍ വില്‍പന ആരംഭിച്ചിട്ടുണ്ട്.
അതിനിടെ വണ്‍പ്ലസ് ഓപ്പണിനെക്കുറിച്ച്‌ കൂടുതല്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ടിപ്‌സ്റ്റര്‍ മാക്‌സ് ജാംബര്‍ ആണ് ട്വിറ്റര്‍ (എക്സ്) വഴി ഈ വാര്‍ത്ത പുറത്ത് വിട്ടത്. സാംസങിന്റെ ഇസഡ് ഫോള്‍ഡ് 5ലും മികച്ച ഫോണ്‍ ആയിരിക്കും വണ്‍പ്ലസ് ഓപ്പണ്‍ എന്നാണ് ഇദ്ദേഹത്തിന്റെ ട്വിറ്റ് സൂചിപ്പിക്കുന്നത്. ആന്തരിക പരിശോധനയ്ക്കിടെ വണ്‍പ്ലസ് ഓപ്പണിന് 4 ലക്ഷത്തിലധികം മടങ്ങാൻ സഹിക്കാൻ കഴിഞ്ഞു എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്.
ഗാലക്സി ഇസഡ് ഫോള്‍ഡ് 5ല്‍ ആകട്ടെ കുറഞ്ഞത് 2 ലക്ഷം മടക്കുകള്‍ മാത്രമാണ് അവകാശപ്പെടാൻ ഉള്ളത്. ഫോണിന് ഇന്ത്യൻ മാര്‍ക്കറ്റില്‍ ഏകദേശം 1.2 ലക്ഷം രൂപയില്‍ താഴെ വിലയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സാംസങിന്റെ ഫോണിന് ഇന്ത്യൻ മാര്‍ക്കറ്റില്‍ 1,54,999 രൂപയാണ് വില. നിലവില്‍ ഇന്ത്യൻ വിപണിയില്‍ ലഭിക്കുന്ന ചിലവ് കുറഞ്ഞ ഫോള്‍ഡബിള്‍ ഫോണ്‍ ടെൻകോയുടേത് ആണ്. 88,888 രൂപയാണ് ഇതിന്റെ വില.

Related Articles

Back to top button