IndiaLatest

ഇന്ന് അന്താരാഷ്ട്ര സാക്ഷരതാദിനം

“Manju”

ഇന്ന് അന്താരാഷ്ട്ര സാക്ഷരതാദിനം. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 8 നാണ് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കുന്നത്. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് ഈ ദിനാചരണം നടത്തുന്നത്. ‘പരിവര്‍ത്തനത്തിലിരിക്കുന്ന ഒരു ലോകത്തിനായി സാക്ഷരത പ്രോത്സാഹിപ്പിക്കുക: സുസ്ഥിരവും സമാധാനപരവുമായ സമൂഹങ്ങള്‍ക്കുളള അടിത്തറ കെട്ടിപ്പടുക്കുക’ എന്നതാണ് 2023 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ തീം.

1965 ല്‍ ടെഹ്റാനില്‍ ചേര്‍ന്ന യുനെസ്‌കൊ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാ നിര്‍മാര്‍ജ്ജനയജ്ഞം തുടങ്ങാന്‍ ആഹ്വാനംചെയ്തത്. ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ഈ ദിനം കൊണ്ടാടണമെന്ന് യുനെസ്‌കോ നിര്‍ദ്ദേശിച്ചു. ഇന്നും സാക്ഷരതാ യജ്ഞം നടന്നുകൊണ്ടിരിക്കുകയാണ്. സാക്ഷരതാപ്രവര്‍ത്തനങ്ങളില്‍ പൊതുജനതാല്പര്യവും പിന്തുണയും സംഘടിപ്പിക്കുക എന്നതാണ് ലോക സാക്ഷരതാ ദിനത്തിന്റെ ഉദ്ദേശലക്ഷ്യം.

Related Articles

Back to top button