InternationalLatest

ഗാസയില്‍ വീണ്ടും വ്യോമാക്രമണം

“Manju”

ടെല്‍ അവീവ്: ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ചാണ് ആക്രമണമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. ഖാന്‍ യൂനിസിലേയും ഗാസ സിറ്റിയിലേയും ഹമാസിന്റെ സൈനിക താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

ഗാസയില്‍ നിന്ന് ബലൂണ്‍ ബോംബുകള്‍ പ്രയോഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ബലൂണ്‍ ബോംബുകള്‍ കാരണം ഗാസ അതിര്‍ത്തിക്കടുത്ത് ഇരുപതോളം പാടങ്ങളില്‍ തീപിടിച്ചിരുന്നു. മേയ് 21ന് ഇരുവിഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

Related Articles

Back to top button