InternationalLatest

അമീബ; ദക്ഷിണകൊറിയയിൽ ആദ്യ മരണം

“Manju”

അണുബാധയേത്തുടർന്ന് ദക്ഷിണകൊറിയയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. തായ്‌ലൻഡിൽ നിന്ന് മടങ്ങിയെത്തിയ 50കാരനാണ് മരിച്ചത്. തലച്ചോറിനെ കാർന്നു തിന്നുന്ന നൈഗ്ലേറിയ ഫൗലേറിയെന്ന അമീബ മൂലമുണ്ടായ അണുബാധയാണ് മരണകാരണം. നാല് മാസം തായ്‌ലൻഡിൽ ചിലവിട്ട ഇദ്ദേഹം ഡിസംബർ 10നാണ് കൊറിയയിൽ തിരിച്ചെത്തിയത്.

നാട്ടിലെത്തിയ ദിവസം തന്നെ മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങൾ കണ്ടിരുന്നു. പനി, തലവേദന,‌ ഛർദ്ദി, സംസാരം മന്ദഗതിയിലാകുക, കഴുത്ത് വലിഞ്ഞുമുറുകുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതോടെ അന്നുതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച്ചയാണ് മരിച്ചത്. നൈഗ്ലേറിയ ഫൗലേറിക്ക് കാരണമാകുന്ന മൂന്ന് വ്യത്യസ്ത ജനിതപരിശോധനകൾ നടത്തിയാണ് മരണകാരണം സ്ഥിരീകരിച്ചതെന്ന് കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി (കെഡിസിഎ) അറിയിച്ചു. വിദേശത്ത് റിപ്പോർട്ട് ചെയ്ത മെനിഞ്ചൈറ്റിസ് രോഗിയിൽ കണ്ടെത്തിയ ജീനിനോട് 99.6% സാമ്യമുള്ള ജീനാണ് ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

അതേസമയം, രാജ്യത്ത് ആദ്യമായാണ് നൈഗ്ലേറിയ ഫൗലേറി മീലമുള്ള അണുബാധ റിപ്പോർട്ട് ചെയ്തത്. 1937-ൽ അമേരിക്കയിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജലമലിനീകരണമാണ് അമീബ പടരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. വൃത്തിഹീനമായ സ്വിമ്മിങ്ങ് പൂളുകളിലുമാണ് അമീബ കാണപ്പെടുന്നത്. മൂക്കിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുന്നതാണ് രോഗിയെ ഗുരുതരാവസ്ഥയിലാക്കുന്നത്.

Related Articles

Back to top button