IndiaLatest

മാവോവാദി ആക്രമണം: ഛത്തീസ്‌ഗഡില്‍ 21 ജവാന്‍മാരെ കാണാതായി

“Manju”

റായ്പൂര്‍: ഛത്തീസ്‌ഗഢില്‍ മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടാകുകയും അഞ്ച് ജവാന്‍മാര്‍ വീരമൃത്യു വരിക്കുകയും ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം കാണാതായത് 21 സുരക്ഷാ ഉദ്യോഗസ്ഥരെ ഇതേതുടര്‍ന്ന് സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ് ഛത്തീസ്‌ഗഢിലേക്ക് തിരിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുക്മ ജില്ലയിലെ സുക്മ-ബൈജാപൂര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ ഇന്നലെയാണ് സൈന്യവും മാവോവാദികളും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലുണ്ടായത്. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ വെടിവെയ്പ്പ് ഉണ്ടാകുകയായിരുന്നു. ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ വീരമൃത്യു വരിക്കുകയും 24 ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോബ്ര യൂനിറ്റ്, സി.ആര്‍.പി.എഫ്, ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. അതെ സമയം ഒരു വനിതാ മാവോവാദിയുടെ മൃതദേഹവും സ്ഥലത്തുനിന്ന് കണ്ടെടുത്തതായി സി.ആര്‍.പി.എഫ് വ്യക്തമാക്കിയിരുന്നു. മാവോവാദികള്‍ക്കായി പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.

Related Articles

Back to top button