KeralaLatestThiruvananthapuram

ഗൗരിയമ്മയുടെ ആരോ​ഗ്യനിലയില്‍ നേരിയ പുരോ​ഗതി

“Manju”

തിരുവനന്തപുരം: മുന്‍മന്ത്രിയും ജെഎസ്‌എസ് സ്ഥാപകനേതാവുമായ കെ ആര്‍ ​ഗൗരിയമ്മയുടെ ആരോ​ഗ്യനിലയില്‍ നേരിയ പുരോ​ഗതി. പനി കുറഞ്ഞു. രക്തത്തില്‍ അണുബാധയുണ്ടെന്നും ഇത് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.

പനിയും ശ്വാസതടസവും മൂലം കഴി‍ഞ്ഞ വ്യാഴാഴ്ചയാണ് ​ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ഇല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍. ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു 102കാരിയായ കെ ആര്‍ ഗൗരിയമ്മ ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.

Related Articles

Back to top button