KeralaLatest

കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനലിന് 30,70,000 വരിക്കാര്‍

“Manju”

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിന്റെ യുട്യൂബ് ചാനലിന് മുപ്പത് ലക്ഷത്തി എഴുപതിനായിരം വരിക്കാരായതായി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏജന്‍സിയായ കൈറ്റ് അറിയിച്ചു. സംസ്ഥാനത്ത് ഫസ്റ്റ്ബെല്‍ എന്ന പേരിലുള്ള ഓണ്‍ലൈന്‍ വീഡിയോ ക്ലാസ്സുകള്‍ സംപ്രേക്ഷണം ചെയ്യുന്നത് കൈറ്റ് വിക്ടേഴ്സ് വഴിയാണ്. ടെലിവിഷന്‍ ചാനല്‍, യുട്യൂബ് ചാനല്‍ കൈറ്റ് വിക്ടേഴ്സ് വെബ്സൈറ്റ് എന്നിവ വഴി ഇത് ലഭ്യമാവും. “ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുന്നെ 49,000 വരിക്കാരായിരുന്നു വിക്ടേഴ്സ് യൂട്യൂബ് ചാനലിനുണ്ടായിരുന്നത്. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ക്കുള്ള കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ് ബെല്‍ പരിപാടി യുട്യൂബിലൂടെ കുട്ടികള്‍ക്ക് കാണാന്‍ കഴിയും. ഫസ്റ്റ്ബെല്‍ (firstbell.kite.kerala.gov.in) വെബ്സൈറ്റിലൂടെ ക്ലാസുകള്‍ വിഷയം തിരിച്ച്‌ പെട്ടെന്ന് കണ്ടെത്താനുള്ള പ്രത്യേക സംവിധാനവും വിക്ടേഴ്സ് ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button