IndiaLatest

തുടര്‍ച്ചയായി 5-ാം തവണയും വായ്‌പാ പലിശ കുറച്ച് ധനലക്ഷ്മി ബാങ്ക്

“Manju”

സിന്ധുമോള്‍ ആര്‍

തൃശൂര്‍: ധനലക്ഷ്‌മി ബാങ്ക് റിപ്പോ അധിഷ്‌ഠിത വായ്‌പകളുടെ (റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്ര് – ആര്‍.എല്‍.എല്‍.ആര്‍)​ പലിശനിരക്ക് 7.40 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി കുറച്ചു. പുതിയ നിരക്കുകള്‍ ഇന്ന് പ്രാബല്യത്തില്‍ വരും. ഭവന വായ്‌പ,​ കാര്‍ വായ്പ,​ ടൂവീലര്‍ വായ്‌പ എന്നിവയുടെ പലിശയാണ് കുറയുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് ധനലക്ഷ്‌മി ബാങ്ക് പലിശഭാരം താഴ്‌ത്തിയത്.

മാര്‍ജിനല്‍ കോസ്‌റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍)​ അധിഷ്‌ഠിതമായ വായ്‌പകളുടെ പലിശ ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വന്നവിധം 0.05 ശതമാനവും കുറച്ചിട്ടുണ്ട്. ഇതുപ്രകാരം,​ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്‌പകളുടെ പുതുക്കിയ പലിശ 9 ശതമാനമാണ്. നേരത്തെയിത്,​ 9.05 ശതമാനമായിരുന്നു. മൂന്നു മുതല്‍ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്‌പകളുടെ പലിശ 8.95 ശതമാനത്തില്‍ നിന്ന് 8.90 ശതമാനയും കുറച്ചു.

Related Articles

Back to top button