LatestThiruvananthapuram

ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു.

“Manju”

തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ചിറയിൻകീഴ് സൗഹൃദ സംഘടന ഓണാഘോഷ, കുടുംബസംഗമ ചടങ്ങിൽ മെമൻ്റോ നല്കിആദരിച്ചു.ചടങ്ങ് പ്രവാസി ഭാരതി ഡയറക്ടർ കെ ചന്ദ്രസേനൻ ഉദ്ഘാടനം ചെയ്തു.പി മുരളി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,പി മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിൻ്റ ഗാനത്തോടെ കലാപരിപാടികൾ ആരംഭിച്ചു.തിരുവാതിര,ഒപ്പന, കൈകൊട്ടി കളി കായിക മത്സരങ്ങളും നടന്നു.വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.വിഭവസമൃദ്ധമായ ഓണ സദ്യയോടെ ചടങ്ങ് അവസാനിച്ചു.

Related Articles

Back to top button