IndiaLatest

വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

“Manju”

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായി വനിത സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബില്ല് അവതരിപ്പിച്ചത് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘവാളാണ്. വ്യാഴാഴ്ച ബില്ലിന്‍മേല്‍ രാജ്യസഭയില്‍ ചര്‍ച്ച നടക്കും.

ബുധനാഴ്ച ബില്‍ ലോക്‌സഭ പാസാക്കും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാകില്ല. മണ്ഡല പുനനിര്‍ണയത്തിന് ശേഷവും നിലവിലെ സഭകളുടെ കാലവധി തീര്‍ന്നതിന് ശേഷവും മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. പട്ടിക വിഭാഗങ്ങള്‍ക്ക് ഉപസംവരണമുണ്ടാകും.

അതേസമയം മുന്‍കൂട്ടി അറിയിക്കാതെ ബില്ല് കൊണ്ടുവന്നതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2014 ല്‍ പാസാക്കിയ പഴയ ബില്‍ നിലവിലുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. രാജ്യസഭയില്‍ പാസാക്കിയ പഴയ ബില്‍ നിലവിലുണ്ടെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, 2014ല്‍ ആ ബില്‍ അസാധുവായെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

Related Articles

Back to top button