Uncategorized

“സമുദ്ധ്യാ” : ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ബിരുദദാനം നടന്നു.

“Manju”

പാലക്കാട് : ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിലെ 16-ാം മത് ബാച്ചിന്റെ ബിരുദദാന ചടങ്ങ് സമുദ്ധ്യാ” (SAMUDHYA”) 20-9-2023 ന് കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ചു. കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ മുഖ്യാത്ഥിതിയായിരുന്നു. കോട്ടക്കൽ ആര്യ വൈദ്യ ശാല മാനേജിങ് ട്രസ്റ്റി ഡോക്ടർ മാധവൻ കുട്ടി വാര്യർ, സീതാറാം ആയുർവേദ ചീഫ് മാനേജിങ് ഡയറക്ടർ ഡോ. രാമനാഥൻ,  പ്രശസ്ത കവിയും എഴുത്തുക്കാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാ കൃഷ്ണൻ എന്നിവര്‍ വിശിഷ്ട്ടാത്ഥിതികളായി ചടങ്ങില്‍ പങ്കെടുത്തു.   ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ ചീഫ് സ്വാമി സ്നേഹാത്മാ ജ്ഞാന തപസ്വി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായിരുന്നു. ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജി. നാഗഭൂഷണം ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ഏരിയ ഓഫീസ് പ്രതിനിധികള്‍, ആയുര്‍വേദ മെഡിക്കല്‍ കോളേജ് പേരന്റ് ടീച്ചേഴ്സ് അസോസിയേഷന്‍ ചുമതലക്കാര്‍, സ്റ്റാഫ് പ്രതിനിധികള്‍, ആത്മബന്ധുക്കള്‍ എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.

തുടർന്ന് കലാസന്ധ്യയും അരങ്ങേറി.

Related Articles

Back to top button