IndiaKeralaLatest

ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ വിഷുവത്തിന് സാക്ഷിയാകാന്‍ ജന സഞ്ചയം

വര്‍ഷത്തില്‍ രണ്ടു തവണ മാത്രം ദൃശ്യമാകുന്ന അപൂര്‍വ്വ കാഴ്ച

“Manju”

തിരുവനന്തപുരം: വര്‍ഷത്തില്‍ രണ്ടു തവണ മാത്രം ദൃശ്യമാകുന്ന അപൂര്‍വ്വ കാഴ്ചയ്‌ക്ക് സാക്ഷിയാകാന്‍ ഇന്നലെ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെത്തിയത് ഭക്തജന സഞ്ചയം.
വൈകിട്ട് 5മുതല്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഭക്തര്‍ തടിച്ചുകൂടിയിരുന്നു.
ചെറിയ ചാറ്റല്‍ മഴ പെയ്‌തെങ്കിലും അതു വകവയ്‌ക്കാതെ വിഷുവം ദര്‍ശിക്കാന്‍ ഭക്തര്‍ കാത്തു നിന്നു. 5.30 മുതലാണ് ദൃശ്യ ചാരുതയൊരുക്കി സൂര്യന്‍ ശ്രീ പത്മനാഭന് പാദപൂജ നടത്തിയത്.
ചെറിയ ചാറ്റല്‍ മഴ പെയ്‌തെങ്കിലും അതു വകവയ്‌ക്കാതെ വിഷുവം ദര്‍ശിക്കാന്‍ ഭക്തര്‍ കാത്തു നിന്നു. 5.30 മുതലാണ് ദൃശ്യ ചാരുതയൊരുക്കി സൂര്യന്‍ ശ്രീ പത്മനാഭന് പാദപൂജ നടത്തിയത്.
ഭകര്‍ തൊഴു കൈകളോടെ അസുലഭ മുഹൂര്‍ത്തിന് സാക്ഷികളായി. സായൂജ്യത്തോടെ കണ്ണും മനസും നിറഞ്ഞായിരുന്നു അവരുടെ മടക്കം. വര്‍ഷത്തില്‍ രണ്ടു തവണ മാത്രം ദൃശ്യമാകുന്ന ‘വിഷുവം’ എന്ന പ്രതിഭാസമാണിത്. സൂര്യന്‍ മദ്ധ്യരേഖ കടന്നു പോകുന്ന ജോതി ശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തെയാണ് വിഷുവം എന്നു പറയുന്നത്. ഈ ദിവസം രാത്രിയും പകലും തുല്യമായിരിക്കും. അടുത്ത വിഷുവം മാര്‍ച്ച്‌ 20 നാണ്.
തിരുവിതാംകൂര്‍ രാജാവായിരുന്ന ആദിത്യ വര്‍മന്റെ കാലത്ത് 16ാം നൂറ്റാണ്ടില്‍ നിര്‍മാണം ആരംഭിച്ച ക്ഷേത്രം 18ാം നൂറ്റാണ്ടില്‍ ആധുനിക തിരുവിതാംകൂറിന്റെ ശില്‍പിയായി അറിയപ്പെടുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് പണി പൂര്‍ത്തിയാക്കിയത്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പുലര്‍ത്തുന്ന അത്യപൂര്‍വതയും ഇത്തരം അത്ഭുതങ്ങളും ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തെ വേറിട്ട നിര്‍മിതികളുടെ പട്ടികയില്‍ എന്നും നിലനിര്‍ത്തും.

Related Articles

Back to top button