IndiaLatest

രാജ്യത്ത് 25,072 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

“Manju”

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇത്. 389 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 44,157 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 3,24,49,306 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 4,34,756 ആയി ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button