KeralaLatest

ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന്

“Manju”

അന്തരിച്ച മുതിര്‍ന്ന സി പി ഐ എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കരം ഇന്ന് വൈകുന്നേരം 5 മണിക്ക് ശാന്തികവാടത്തിൽ നടക്കും. 11 മണി മുതൽ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദർശനം ഉണ്ടാകും.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തായിരിന്നു അന്ത്യം. 2009 മുതൽ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു അദ്ദേഹം. സിഐടിയു സംസ്ഥാന അദ്ധ്യക്ഷനും ദേശീയ ഉപാദ്ധ്യക്ഷനുമായിരിക്കെയാണ് വിയോഗം. കേരളത്തിലെ തൊഴിലാളി വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകിയ നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ. അതേസമയം ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ നിരവധി രാഷ്ട്രീയ നേതാക്കൾ അനുശോചിച്ചു.

Related Articles

Back to top button