KeralaLatest

കടല്‍ക്കൊലക്കേസ് :10 കോടി രൂപ ഇറ്റലി സര്‍ക്കാര്‍ കെട്ടിവച്ചു

“Manju”

കൊല്ലം: 10 കോടി രൂപ ഇറ്റലി സര്‍ക്കാര്‍ നഷ്ടപരിഹാരമായി കടല്‍ക്കൊലക്കേസില്‍ കെട്ടിവച്ചു. ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലില്‍ 2012 ഫെബ്രുവരി 15നാണ് എന്റിക്ക ലെക്‌സി എണ്ണക്കപ്പലിലെ സുരക്ഷാസൈനികരായ സാല്‍വത്തോറെ ജിറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവർ മൽസ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന കൊല്ലം സ്വദേശി വാലന്റൈന്‍, കുളച്ചല്‍ സ്വദേശി അജീഷ്പിങ്കി എന്നിവരെ വെടിവച്ച്‌ കൊന്നത്.

കേരള പൊലീസ് പ്രതികളെ 19ന് അറസ്റ്റ് ചെയ്‌തെങ്കിലും പ്രതികള്‍ക്ക് ഇറ്റലിക്കുപോകാന്‍ 2013ല്‍ അനുമതി നല്‍കി. 2020 മെയ് 21നാണ് അന്താരാഷ്ട്ര ട്രിബ്യൂണല്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വിധിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നു.

നഷ്ടപരിഹാര തുക കെട്ടിവച്ചതോടെ ഒന്‍പതു വര്‍ഷത്തെ നിയമയുദ്ധത്തിനാണ് ഇതൊടെ അവസാനമാകുന്നത്. നിയമയുദ്ധം നടന്നത് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലുമായാണ്. സുപ്രീംകോടതി നാളെ പ്രതികള്‍ക്കെതിരായ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കും.

Related Articles

Back to top button