Kozhikode

കൊയിലാണ്ടിയില്‍ എ.ബി.വി.പി മാര്‍ച്ചില്‍ സംഘര്‍ഷം; സിഐ അടക്കം 4 പോലീസുകാര്‍ക്കും 3 പ്രവര്‍ത്തകര്‍ക്കും പരിക്ക്

“Manju”

വി.എം. സുരേഷ്കുമാർ

വടകര : എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റും ചോദ്യചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എബിവിപി കൊയിലാണ്ടി നഗര്‍ സമിതി നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ക്കും സിഐ ഉള്‍പെടെ നാല് പോലീസുകാര്‍ക്കും പരിക്കേറ്റു.
എ.ബി.വി.പി.ജില്ലാ പ്രസിഡണ്ട് അമല്‍ മനോജ്, ആകാശ്, പ്രണവ് തുടങ്ങിയവര്‍ക്കും സര്‍ക്കിള്‍ ഇന്‍സ്പക്ടെര്‍ കെ.സി.സുഭാഷ് ബാബു, എഎസ്‌ഐ സതീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മണികണ്ഠന്‍, എം.സുനില്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ഉച്ചയ്ക്ക്’ 12 മണിയോടെയാണ് 40 ഓളം എബിവിപി.പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത്. ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, എഎസ്പി രാജ് പ്രസാദ്, സിഐ കെ.സി.സുബാഷ് ബാബുവിന്റെയും നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നുത്. മാര്‍ച്ചിന്റെ തുടക്കത്തില്‍ തന്നെ പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ച് കടക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. തുടര്‍ന്ന് ജില്ലാ പ്രസിഡണ്ട് അമല്‍ മനോജ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു. വീണ്ടും പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ച് കടക്കാന്‍ നടത്തിയ ശ്രമം ഉന്തിലും തള്ളിലും കലാശിച്ചു. പ്രവര്‍ത്തകരെ പിന്നോട്ടു മാറ്റിയ പോലീസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്നു പോലീസ് ലാത്തിവീശി പ്രവര്‍ത്തകരെ വിരട്ടി ഓടിക്കുകയായിരുന്നു. ഇതിനിടയില്‍ വീണ്ടും കല്ലേറുണ്ടായി. കൊടി കെട്ടിയ കമ്പ് കൊണ്ട് അടിച്ചു. ദേശീയ പാത ഉപരോധിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു.
സംഭവത്തില്‍ അര്‍ജുന്‍, അതുല്‍, പ്രണവ് തുടങ്ങിയവരെ പോലീസ് അറസ്റ്റു ചെയ്തു ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു

Related Articles

Back to top button