KeralaLatest

സന്ന്യാസദീക്ഷാവാര്‍ഷികം : സത്സംഗം നാളെ മുതല്‍

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ 39-ാം സന്ന്യാസദീക്ഷാവാര്‍ഷികത്തോടനുബന്ധിച്ചുള്ള സത്സംഗം നാളെ ഒക്ടോബര്‍ 15 ന് ആരംഭിക്കും. ആദ്യദിവസമായ നാളെ രാത്രി 8 മുതല്‍ 9 വരെ നടക്കുന്ന സത്സംഗം ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ ഓഡിറ്റോറിയത്തിലായിരിക്കും സത്സംഗം നടക്കുക. ഒക്ടോബര്‍ 15 ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ 23 തിങ്കളാഴ്ച വരെ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന സത്സംഗമാണ് നടക്കുക. സമാപന ദിവസമായ 23 ന് തിങ്കളാഴ്ച ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും.
വിജയദശമി ദിവസമായ ഒക്ടോബര്‍ 24 ചൊവ്വാഴ്ച വിവിധ പരിപാടികളോടെ സന്ന്യാസ ദീക്ഷ വാര്‍ഷികം നടക്കും. മറ്റുള്ള ദിവസങ്ങളില്‍ ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി, ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാനതപസ്വി, സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി, ജനനി സുപഥ ജ്ഞാനതപസ്വിനി, സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി, ജനനി കൃപ ജ്ഞാനതപസ്വിനി തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ.കെ.എന്‍.ശ്യാംപ്രസാദ്, ഡോ.റ്റി.എസ്.സോമനാഥന്‍, ഡോ.എസ്.എസ്.ഉണ്ണി, , ഡോ.കെ.ആര്‍.എസ്.നായര്‍, ഡി.പ്രദീപ് കുമാര്‍, റ്റി.കെ.ഉണ്ണിക‍ൃഷ്ണപ്രസാദ്, സബീര്‍ തിരുമല, പി.പി.ബാബു, ഡോ.എൻ.ജയശ്രീ ഡോ.പി.എ.ഹേമലത, ബിന്ദു സുനില്‍കുമാര്‍, എം.പി.പ്രമോദ്, വി.എൻ.ഗോപാലകൃഷ്ണന്‍, അഡ്വ.വി.ദേവദത്തന്‍, എസ്.ശ്യാംകുമാര്‍, എം.ആര്‍.ബോബന്‍, സജീവന്‍ ഇടക്കാടൻ, അജോ ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും.
തിരഞ്ഞെടുക്കപ്പെട്ട ആത്മബന്ധുക്കള്‍ അനുഭവം പങ്കുവെയ്ക്കും. ജ്യോതിപുരം – ചന്ദ്രമതി സി.പി., ശാന്തിപുരം – രാജകുമാര്‍ എസ്., കാഞ്ഞാംപാറ-സിന്ധു ബി.പി., ശാന്തിഗിരി ജംഗ്ഷന്‍ – മുരുകന്‍ പി., ലക്ഷ്മിപുരം – സുധീന്ദ്രതീര്‍ത്ഥന്‍ എസ്, ജനസേവികപുരം – ബാലകൃഷ്ണപിള്ള കെ., കരുണപുരം – ബൈജി റ്റി.പി., പാലോട്ടുകോണം – മോഹന്‍ദാസ് ആര്‍, പോത്തന്‍കോട് – സീമ ആര്‍, രത്നഗിരി – ഉല്ലാസ് വി.കെ., സ്നേഹപുരം – ഷീജ എം.എം., ആനന്ദപുരം – കുമാര്‍ ജെ. നായര്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കിടും.

Related Articles

Back to top button