KeralaLatest

കേരളത്തിന്റെ ആദ്യവനിതാ എക്‌സൈസ്‌ ഇന്‍സ്‌പെക്ടറായി സജിത ചുമതലയേറ്റു

“Manju”

സിന്ധുമോള്‍ ആര്‍

തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ആ ചരിത്രനിമിഷം പിറന്നു. കേരളത്തിന്റെ ആദ്യവനിതാ എക്സൈസ് ഇന്‍സ്പെക്ടറായി ഷൊര്‍ണൂര്‍ സ്വദേശിനി ഒ സജിത ചുമതലയേറ്റു. വനിതകള്‍ക്കുള്ള എക്സൈസ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ ഒന്നാം റാങ്കുകാരിയായതാണ് നേട്ടം. ബുധനാഴ്ച സ്ഥാനമേറ്റപ്പോഴും അതേ വീര്യത്തില്‍തന്നെയായിരുന്നു ചോദ്യങ്ങളോടുള്ള മറുപടി. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുകയാണ്. വിദ്യാര്‍ഥികളും യുവാക്കളും മയക്കുമരുന്നിന് അടിമയായി ജീവിതം നശിപ്പിക്കുന്ന വാര്‍ത്തകളറിഞ്ഞ് മനസ്സ് മരവിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പില്‍ സിവില്‍ എക്സ്സൈസ് ഓഫീസറായി ജോലിയില്‍ കയറിയശേഷമാണ് ഇതിന്റെ ഭീകരത മനസ്സിലാക്കിയത്. അതിനാല്‍ യുവത്വത്തെ മയക്കുമരുന്ന് ലഹരിയില്‍നിന്ന് മോചിപ്പിക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് –-സജിത പറഞ്ഞു. തൃശൂര്‍ തൈക്കാട്ടുശേരിയിലെ റിട്ട. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ദാമോദരന്റെയും ചേര്‍പ്പ് സി എന്‍ എന്‍ സ്കൂള്‍ പ്രധാനാധ്യാപികയായിരുന്ന കെ യു മീനാക്ഷിയുടെയും മകളാണ്.

2014 മാര്‍ച്ചിലാണ് തൃശൂര്‍ റെയ്ഞ്ചില്‍ സിവില്‍ എക്സ്സൈസ് ഓഫീസറായി ചേര്‍ന്നത്. വടക്കാഞ്ചേരി, കോലഴി റെയ്ഞ്ചുകളിലും ജോലിചെയ്തു. തൃശൂര്‍ സ്റ്റാര്‍ പിവിസി പൈപ്പ്സ് മാനേജര്‍ കെ ജി അജിയാണ് ഭര്‍ത്താവ്. മകള്‍ ഇന്ദു (തൃശൂര്‍ കല്ലിപ്പാടം കാര്‍മല്‍ സിഎം സ്കൂള്‍ എഴാം ക്ലാസ് വിദ്യാര്‍ഥിനി).

Related Articles

Back to top button