IndiaLatest

കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ക്ഷാമബത്ത വര്‍ധിപ്പിച്ചേക്കും

“Manju”

ന്യൂഡല്‍ഹി : കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ക്ഷാമബത്ത വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് . ബുധനാഴ്ച രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. ദീപാവലി പ്രമാണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോണ്‍ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് (അഡ്ഹോക്ക് ബോണസ്) നല്‍കുമെന്ന് ധനമന്ത്രാലയം പ്രഖ്യാപിച്ചു . ഇത് പ്രകാരം, അര്‍ഹരായ എല്ലാ ജീവനക്കാര്‍ക്കും 30 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുക ലഭിക്കും.

പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് സ്‌കീമിന്റെ പരിധിയില്‍ വരാത്ത കേന്ദ്ര ഗവണ്‍മെന്റിന്റെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി എന്നിവയില്‍ ഉള്‍പ്പെടുന്ന നോണ്‍ഗസറ്റഡ് ജീവനക്കാര്‍ക്കും ഈ ബോണസ് നല്‍കും. അഡ്‌ഹോക് ബോണസിന്റെ ആനുകൂല്യം കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗത്തിലെ യോഗ്യരായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാകും.

Related Articles

Back to top button