KeralaLatest

ചാവറയച്ചന്‍ സാമൂഹിക നവോത്ഥാനത്തിൽ വിപ്ലവം സൃഷ്ടിച്ചു :സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

തിരുവന്തപുരം: ആത്മീയ സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ നവോത്ഥാനത്തിന്റെ വിപ്ലവം സൃഷ്ടിച്ച മഹാനായിരുന്നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെന്നു ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ക്രൈസ്റ്റ് നഗര്‍ കോളേജും ക്രൈസ്റ്റ് നഗര്‍ പബ്ലിക് സ്കൂളും ചേര്‍ന്ന് മാരനെല്ലൂരില്‍ നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരെ നിറത്തിന്‍റെ പേരിലും വര്‍ണത്തിന്‍റെ പേരിലും ജാതിയുടെയും തൊഴിലിന്‍റെയും പേരിലും മാറ്റിനിര്‍ത്തപ്പെട്ട സമയത്താണ് ചാവറ പിതാവ് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിച്ചത്. കേരളത്തിന്‍റെ നവോത്ഥാന ധാരയില്‍ വിപ്ലകരമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച സമൂഹിക പരിഷ്കര്‍ത്താവ് എന്നതിലുപരി ആത്മാവിനെ പരിവര്‍ത്തനപ്പെടുത്തിയ വ്യക്തിയാണ് അദ്ദേഹമെന്നും സ്വാമി ഗുരുരത്നം അഭിപ്രായപ്പെട്ടു.

പരിപാടിയുടെ ഭാഗമായി പുതുവത്സര വിരുന്നും നടന്നു. റവ.ഫാ. മാത്യൂപുത്തന്‍പുരയ്ക്കല്‍. ക്രൈസ്റ്റ് നഗര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button