KeralaLatest

ഗ്രീൻഫീല്‍ഡ് ഹൈവേ; നഷ്ട്ട പരിഹാരത്തിന് 2000 കോടി

“Manju”

കോഴിക്കോട് ഗ്രീൻഫീല്‍ഡ് ഹൈവേയ്ക്കായി ഭൂമിയും കെട്ടിടങ്ങളും വിട്ട് നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാൻ ദേശീയപാത അതോറിറ്റി ജില്ലയ്ക്ക് 2000 കോടി അനുവദിച്ചു.സ്ഥലമെടുപ്പ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയിട്ടുള്ളത്. നഷ്ടപരിഹാര വിതരണം ഡിസംബറില്‍ പൂര്‍ത്തിയാക്കും.
ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡ പ്രകാരമാണ് തുക നിര്‍ണയിച്ചത്. നഷ്ടപരിഹാരത്തില്‍ പരാതിയുള്ളവര്‍ക്ക് ആര്‍ബിട്രേഷനിലൂടെ പരിഹാരം കാണാം. ആദ്യ ഗഡുവെന്ന നിലയില്‍ 65 കോടിയാണ് വിതരണം ചെയ്യുന്നത്. ഇത് ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും. ബാക്കി നവംബര്‍ ആദ്യം തന്നെ ഉടമകളുടെ അക്കൗണ്ടുകളിലെത്തും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച്‌ മൂല്യനിര്‍ണയം നടത്തി രേഖാ പരിശോധന കഴിഞ്ഞ ഭൂവുടമകള്‍ക്കാണ് നഷ്ടപരിഹാരം കൈമാറുക.
മണ്ണാര്‍ക്കാട് താലൂക്കിലെ പയ്യനെടം, കോട്ടോപ്പാടം രണ്ട്, കരിമ്ബ രണ്ട്, കാരാകുറുശി, പാലക്കാട് താലൂക്കിലെ പാലക്കാട് രണ്ട്, മരുത റോഡ് എന്നി വില്ലേജുകളിലെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക വിതരണമാണ് പുരോഗമിക്കുന്നത്.

നാടിന്റെ മുഖഛായ മാറ്റുന്ന പദ്ധതി : ഗ്രീൻഫീല്‍ഡ് ഹൈവേയുടെ ആകെ ദൈര്‍ഘ്യം 121 കിലോമീറ്ററാണ്. മരുതറോഡ് മുതല്‍ എടത്തനാട്ടുകര വരെയുള്ള 21 വില്ലേജുകളിലൂടെയാണ് പാത കടന്നുപോവുക. തമിഴ്നാട്ടില്‍ നിന്ന് ഉത്തര മലബാറിലേക്കും കൊങ്കണ്‍ ഭാഗത്തേക്കുമുള്ള ചരക്കുനീക്കം വേഗത്തിലാക്കാൻ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കും. പാലക്കാട്- കോഴിക്കോട് പാതയില്‍ ഒന്നര മണിക്കൂറിലധികം സമയം ലാഭിക്കാനാകും. മലമ്ബുഴ, കോങ്ങാട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങളിലെ ഉള്‍നാടൻ ഗ്രാമങ്ങളുടെ മുഖഛായ തന്നെ പാത വരുന്നതോടെ
മാറും.

Related Articles

Back to top button