IndiaLatest

‘റാപിഡ് എക്സ്’ ഇനി ‘നമോഭാരത്’

“Manju”

രാജ്യത്തെ ആദ്യത്തെ സെമിഹൈ സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ റാപ്പിഡ് എക്‌സിന്റെ പേര് മാറ്റി കേന്ദ്രം. നമോ ഭാരത് എന്നാണ് പുതിയ പേര്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കെയാണ് പേരില്‍ മാറ്റം വരുത്തിയത്.

സാഹിബാബാദ്, ദുഹായ് എന്നീ ഡിപ്പോ സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റീജിയണല്‍ റെയില്‍ സര്‍വ്വീസാണിത്. ഈ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിനായതു കൊണ്ട് തന്നെ വെറും 15 മിനിറ്റു കൊണ്ട് ഒരു നഗരത്തില്‍ നിന്ന് മറ്റേ നഗരത്തിലേക്ക് എത്താനാവുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

 

Related Articles

Back to top button