
പുനലൂർ : കെ.കെ.സന്തോഷ് കുമാറിന് കവിത സാഹിത്യ കലാ സാംസ്കാരിക വേദിയുടെ വിശിഷ്ടാദരവ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടർ ഡോ എം. ആർ തമ്പാനിൽ നിന്നും കേന്ദ്ര സാഹിത്യ അക്കാദമി അംഗം ഡോ കായംകുളം യൂനസ് എന്നിവരിൽ നിന്നും ആദരപത്രം ഏറ്റുവാങ്ങി. കലാസാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് നൽകുന്നതാണ് അവാർഡ്. സന്തോഷ് കുമാർ കെ.കെ.യുടെ നിരവധി കവിതകൾ ഓൺലൈൻ മാധ്യമത്തിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ആംഗലേയ ഭാഷയിലും കവിതയെഴുതുന്ന കെ.കെ. സന്തോഷ്കുമാർ ശാന്തിഗിരി ആശ്രമം ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ആണ്. ഭാര്യ സുമ. എസ്. മക്കൾ : ജനസേവകൻ കെ. എസ്, സംഘമിത്രൻ കെ. എസ്.