
ന്യൂഡൽഹി; വാഗ് ബക്രി ടീ ഗ്രൂപ്പ് എക്സിക്യുട്ടിവ് ഡയറക്ടർ പരാഗ് ദേശായ് (49) അന്തരിച്ചു. മരണ വിവരം കമ്പനി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അടുത്തിടെ വീഴ്ചയിൽ ഗുരുതര പരുക്കേറ്റ പരാഗ് ദേശായ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
നമുക്ക് ഏറ്റവും പ്രിയപ്പെട്ട പരാഗ് ദേശായിയുടെ മരണം വ്യസനസമേതം അറിയിക്കുന്നു’വെന്ന് കമ്പനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്.
തെരുവുനായകളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ ഓടുന്നതിനിടെയാണ് പരാഗ് ദേശായിക്ക് വീണു പരുക്കേറ്റതെന്നാണ് വിവരം. അദ്ദേഹത്തിന്റെ വസതിക്കു സമീപം കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ദേശായി അന്നുമുതൽ ചികിത്സയിലായിരുന്നു.