KeralaLatest

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായവുമായി മഞ്ജു വാര്യരും ടൊവിനോയും

“Manju”

ശ്രീജ.എസ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍‌ സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം നടത്തി വരുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആവശ്യമായ സാങ്കേതിക സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് താങ്ങായി ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസും, മഞ്ജു വാര്യരും. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗികളുടെ വിതരണത്തിലേക്ക് 10 ടാബ്‌ലറ്റുകള്‍ അല്ലെങ്കില്‍ ടിവി നല്‍കാമെന്ന് നടന്‍ ടോവിനോ. തൃശൂര്‍ എംപി ടി.എന്‍ പ്രതാപനാണ് ഇക്കാര്യം അറിയിച്ചത്

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത തൃശൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ ഓരോ പട്ടികജാതി കോളനികളിലെയും വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷന്‍, ടാബ്‌ലെറ്റ്, ഇന്റര്‍നെറ്റ്‌, കേബിള്‍ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉടന്‍ തയ്യാറാക്കുമെന്ന് ടിഎന്‍ പ്രതാപന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയും ഇതിനായി തന്റെ ഈ മാസത്തെ ശബളം താന്‍ നീക്കി വെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മറ്റുള്ളവര്‍ കഴിയാവുന്ന രീതിയില്‍ പുതിയതോ പഴയതോ ആയ ടിവികള്‍, ടാബ്‌ലറ്റുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ എംപി ഓഫീസുമായി ബന്ധപ്പെട്ട് നല്‍കുകയാണെങ്കില്‍ താന്‍ അത് അര്‍ഹതപ്പെട്ട കൈകളില്‍ എത്തിച്ചു നല്‍കുമെന്നും, സന്നദ്ധരായിട്ടുള്ളവര്‍ എംപി ഓഫീസില്‍ വിളിച്ചു അറിയിച്ചാല്‍ തങ്ങളുടെ പ്രതിനിധികള്‍ നേരിട്ട് വന്നു ശേഖരിക്കുമെന്നും പ്രതാപന്‍ പറഞ്ഞു.

Related Articles

Back to top button