Uncategorized

ഇസ്രായേൽ പോലീസും പലസ്തീനികളും തമ്മിൽ ഏറ്റുമുട്ടി

“Manju”

ടെൽ അവീവ് : ജറുസലേമിൽ ഇസ്രായേൽ പോലീസും പലസ്തീനികളും തമ്മിൽ ഏറ്റുമുട്ടി. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം അൽ അഖ്‌സ മസ്ജിദിന് മുൻപിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ മൂന്ന് പലസ്തീനികൾക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച നടന്ന ജെറുസലേം ഫ്‌ളാഗ് മാർച്ചിന് ബദലായി മസ്ജിദിന് മുൻപിൽ പലസ്തീനികൾ പ്രതിഷേധത്തിന് ഒരുങ്ങിയിരുന്നു. ഇത് തടയാൻ പോലീസ് എത്തിയതോടെയാണ് സംഘർഷം ഉണ്ടായത്. നൂറിലധികം പേർ മസ്ജിദിന് മുൻപിൽ സംഘടിച്ചിരുന്നു.

മസ്ജിദിന് പുറത്ത് വിന്യസിച്ചിരുന്ന പോലീസുകാർ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ എത്തി. എന്നാൽ ഇവർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നു. ഇതോടെ പോലീസുകാരും പ്രത്യാക്രമണം നടത്തി. ഇതിലാണ് പലസ്തീനികൾക്ക് പരിക്കേറ്റത്. പോലീസ് പ്രയോഗിച്ച റബ്ബർ ബുള്ളറ്റു കൊണ്ടാണ് ഇവർക്ക് പരിക്കേറ്റിരിക്കുന്നത്.

ജറുസലേം ഫ്‌ളാഗ് മാർച്ചിൽ പങ്കെടുത്തവർ അറബികൾക്ക് മരണം, നിങ്ങളുടെ ഗ്രാമങ്ങൾ അഗ്നി വിഴുങ്ങും എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. ഇത് മുഹമ്മദ് നബിയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു പലസ്തീനികൾ പ്രതിഷേധം സംഘടിപ്പിച്ചത്. ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിന്റെ പ്രധാന കേന്ദ്രമാണ് തർക്ക ഭൂമിയിൽ സ്ഥിതിചെയ്യുന്ന അൽ അഖ്‌സ മസ്ജിദ്.

Related Articles

Back to top button