IndiaKeralaLatest

മൈസൂര്‍ സുത്തൂര്‍ ജാത്ര മഹോത്സവത്തില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വിശിഷ്ടാതിഥി

“Manju”
ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി ബ്രാഞ്ചിലെത്തിയ സുത്തൂര്‍  മഠം ഡല്‍ഹി ശാഖാധിപതി പൂജ്യനീയ ജഗദ് ഗുരു ശ്രീ ശിവരാത്രി ദേശീകേന്ദ്ര മഹാസ്വാമിജിയെ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി, സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി എന്നിവര്‍ചേര്‍ന്ന് ആദരിച്ചപ്പോള്‍.

മൈസൂര്‍ : ഫെബ്രുവരി 7 ന് മൈസൂര്‍ സുത്തൂര്‍ ജാത്ര മഹോത്സവത്തില്‍ നടക്കുന്ന സമൂഹവിവാഹത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതസ്വി പങ്കെടുക്കും. ബാസവേശ്വര ഗുരുവിന്റെ ദിവ്യ സ്മരണയുടെ സ്മരണയ്ക്കായി, എല്ലാ വർഷവും ശ്രീ സുത്തൂർ ശ്രീക്ഷേത്രത്തിൽ പുഷ്യ ബഹുല ദ്വാദശി മുതൽ മാഘ ശുദ്ധ ബിഡിഗെ വരെ ജാത്ര ആഘോഷങ്ങൾ ആഘോഷിക്കുന്നു. ജാത്ര മഹോത്സവ വേളയിൽ, മാസ ശിവരാത്രിയിൽ രഥോത്സവവും മാഘ ശുദ്ധ പാട്യമിയിലെ തെപ്പോത്സവവും ഉൾപ്പെടെ നിരവധി ആചാരങ്ങളും പരിപാടികളും നടക്കുന്നു. സമൂഹത്തിന്റെ സമഗ്രമായ വികസനത്തിന് സഹായിക്കുന്ന വിവിധ ആത്മീയ, വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങളാണ് ആറ് ദിവസത്തെ ആഘോഷങ്ങളിൽ ഉൾപ്പെടുന്നത്.

രണ്ടാം ദിവസമായ ഫെബ്രുവരി ഏഴിന് രാവിലെ 10 മണിക്ക് നടക്കുന്ന സമൂഹ വിവാഹം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, കാഗിനിലെ ശ്രീ കനകഗുരു പീഠത്തിലെ ജഗദ്ഗുരു ശ്രീനിരഞ്ജനാനന്ദപുരി മഹാരാജ് എന്നിവര്‍ വിശിഷ്ടാതിഥിയാകും. സാമൂഹീക ക്ഷേമ വകുപ്പ് മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ഊര്‍ജ്ജ വകുപ്പ് മന്ത്രി കെ.ജെ. ജോര്‍ജ്, ഹോര്‍ട്ടിക്കള്‍ച്ചര്‍, മൈന്‍ ജിയോജി വകുപ്പ് മന്ത്രി എസ്.എസ്. മല്ലികാര്‍ജ്ജുന്‍ എന്നിവര്‍ വിവാഹത്തിനുള്ള ആടയും ആഭരണവും വിതരണം ചെയ്യും. പഞ്ചയത്തീരാജ് ഗ്രാമീണ വികസന വകുപ്പ് മന്ത്രി പങ്കജ് ഖാര്‍ഗെ, പോര്‍ട്ട് കര നാവിക ഗതാഗത മന്ത്രി മംഗല വൈദ്യ എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും പ്രതി‍ജ്ഞയുംചൊല്ലിക്കൊടുക്കും. കര്‍ണ്ണാടക മഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഡോ.കെ.ഗോവിന്ദരാജു, കര്‍ണ്ണാടക നിയമസഭ പ്രതിപക്ഷ നേതാവ് അരവിന്ദ് ബെല്ലാഡ്, എം.എല്‍..യും മുന്‍ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണ, ബെന്നാരി അമ്മന്‍ ഷുഗര്‍സ് ലിമിറ്റഡ് പ്രസിഡന്റ് എസ്.വി. ബാലസുബ്രഹ്മണ്യം, യു.എസ്..മേരിലാന്റ് വി. വീരപ്പന്‍, ബംങ്കലൂരു വ്യവസായി മൂല്‍ച്ചന്ദ് നെഹര്‍, കാനഡ ടൊറാന്റോയില്‍ നിന്നും സുഗുണ ശിവാനന്ദ് എന്നിവര്‍ മുഖ്യാതിഥികളാകും.

ആയിരത്തിലധികം വർഷത്തെ ചരിത്രമുള്ള ഒരു തീർത്ഥാടന കേന്ദ്രമാണ് സുത്തൂർ മഠം. എല്ലാ മതങ്ങളിലും വിശ്വാസങ്ങളിലും പെട്ട ആളുകളുടെ ആത്മീയവും വിദ്യാഭ്യാസപരവുമായ വികസനത്തിനായി മഠം പ്രവർത്തിക്കുന്നു. വിജ്ഞാനത്തിൻ്റെയും ജ്ഞാനത്തിൻ്റെയും ഇരിപ്പിടമാണ് ഇവിടം. ശ്രേഷ്ഠരായ ശൈവ ചിന്തകർ പ്രചരിപ്പിച്ച ആത്മീയ ആശയങ്ങളിൽ അധിഷ്ഠിതമായ സാമൂഹികവും സാമ്പത്തികവുമായ നീതിയുടെ ലക്ഷ്യം ഉയർത്തിപ്പിടിക്കുന്ന സജീവമായ ഒരു പ്രസ്ഥാനമായി സുത്തൂർ ജഗദ്ഗുരു ശ്രീ വീരസിംഹാസൻ മഠത്തെ ഉചിതമായി വിശേഷിപ്പിക്കാം. ഇന്ന് മഠത്തിന്റെ പ്രവർത്തനങ്ങളും സ്വാധീനവും കർണാടകയിലെ കപില നദിയുടെ തീരത്തുള്ള ചെറിയ പ്രദേശങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ മാത്രമല്ല, ലോകത്തിന്റെ പല രാജ്യങ്ങളിലെയും സമൂഹങ്ങളിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ബാസവ ഗുരുദേവന്റെ ശിഷ്യഗണത്തില്‍പ്പെട്ട ജഗദ്ഗുരു ശ്രീ വീരസിംഹാസന മഹാസംസ്ഥാന മഠം മൈസൂർ ജില്ലയിലെ ശ്രീ സുത്തൂർ ക്ഷേത്രത്തിൽ ആദി ജഗദ്ഗുരു ശ്രീ ശിവരാത്രീശ്വര ശിവയോഗി മഹാസ്വാമിജിയാണ് കപിലാ നദിയുടെ തീരത്ത് സ്ഥാപിച്ചത്. സമൂഹത്തിന്റെ സമഗ്രമായ വികസനത്തിനായി ശ്രീമഠം മഹത്തായ സേവനം ചെയ്യുന്നു, കഴിഞ്ഞ പത്തു നൂറ്റാണ്ടുകളായി ഈശ്വര ജ്ഞാനം പകരുന്ന കര്‍മ്മത്തില്‍ ഏർപ്പെട്ടിരിക്കുന്ന ഈ പ്രസ്ഥാനം വിവേചനരഹിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.

ശ്രീമഠത്തിന്റെ ഭാഗമായി ജെഎസ്എസ് മഹാവിദ്യാപീഠം, ആത്മീയ സാമൂഹിക വിദ്യാഭ്യാസ കാർഷിക ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.
ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി ബ്രാഞ്ചിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ ന്യൂഡല്‍ഹി സുത്തൂർ മഠം ഡൽഹി ശാഖയുടെ പ്രതിനിധിയായി പൂജ്യനീയ ജഗദ് ഗുരു ശ്രീ ശിവരാത്രി ദേശീകേന്ദ്ര മഹാസ്വാമിജി മഹാരാജ് എത്തുകയും ആശ്രമത്തിന്റെ പ്രതിനിധികളെ ആദരിക്കുകയും ശാന്തിഗിരി ആശ്രമം സ്വാമിജിയെ ആദരിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button