IndiaLatest

ഒമിക്രോണ്‍ അതിവേഗം പടരുകയാണെന്ന് ലോകാരോഗ്യ സംഘടന

“Manju”

ഒമിക്രോണ്‍ മുന്‍ കൊവിഡ് വകഭേദങ്ങളെക്കാള്‍ അതിവേഗം പടരുകയാണെന്ന് ലോകാരോഗ്യ സംഘടന. വാക്സിനുകള്‍ കൊണ്ട് മാത്രം ഒരു രാജ്യത്തിനും പ്രതിസന്ധിയെ മറികടക്കാന്‍ കഴിയില്ല. മാസ്ക് ധരിക്കുന്നതിനും കൈ കഴുകുന്നതിനും പകരമല്ല വാക്സിനെന്നും മുന്‍കരുതല്‍ തുടരണമെന്നും’ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസ് പറഞ്ഞു.

’77 രാജ്യങ്ങളിലാണ് ഇപ്പോള്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും രോഗം കണ്ടെത്താന്‍ കഴിയാത്ത രാജ്യങ്ങളിലും രോഗബാധയുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കൊവിഡിന്റെബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് ലോകാരോഗ്യ സംഘടന എതിരല്ല. എന്നാല്‍ ഞങ്ങള്‍ അസമത്വത്തിന് എതിരാണ്. മരണ സാദ്ധ്യത കുറവുള്ളവര്‍ക്ക് ബൂസ്റ്റര്‍ നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം അപകട സാദ്ധ്യതയുള്ളവര്‍ക്ക് ആദ്യ ഡോസ് നല്‍കി ജീവന്‍ രക്ഷിക്കുക എന്നതാണ്.’- അദ്ദേഹം പറഞ്ഞു

Related Articles

Back to top button