KeralaLatest

പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കും

“Manju”

Image result for ‍പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കും

ശ്രീജ.എസ്

ആലപ്പുഴ: വളരാന്‍ സ്വയമേവ കരുത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കുന്ന നയമാണ് ഇനി ആവശ്യമായി വരുകയെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. ഒരു പൊതുമേഖലാ സ്ഥാപനത്തെയും ഇല്ലാതാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ അനുവദിക്കില്ല. കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി അനുവദിച്ച 5.9 കോടി രൂപ ഉപയോഗിച്ച്‌ സ്ഥാപിച്ച രണ്ട് അത്യാധുനിക ഓട്ടോ കോണര്‍ മെഷീനുകളുടെ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പൊതുമേഖലയെ വിറ്റഴിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയാണ് ഇത്തവണ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതിന് ബദലായി പൊതുമേഖലാ സ്ഥാപനങ്ങളെ കരുത്തുറ്റ സമ്പദ്ഘടനയുടെ ഭാഗമാക്കുന്ന നയമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

പൂട്ടിക്കിടന്ന കോമളപുരം സ്പിന്നിങ് മില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ ആദ്യഘട്ടത്തില്‍ പുനരുദ്ധാരണം പൂര്‍ത്തിയാക്കി 2016 ലാണ് പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചത്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച 10.35 കോടി രൂപ ഉപയോഗിച്ച്‌ 1 8 2 4 0 റിങ് സ്പിന്‍ഡിലുകളും 20 എയര്‍ ജെറ്റ് തറികളും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.

സ്പിന്നിംഗ് മില്ലിന് ഏറെ അവസരങ്ങള്‍ തുറന്നു കൊടുക്കുന്ന കേരളത്തില്‍ തന്നെ ആദ്യമായുള്ള നോണ്‍ വേവണ്‍ ഫാബ്രിക് നിര്‍മാണത്തിലേക്ക് കേരള സ്പിന്നേഴ്സ് ഉടന്‍ കടക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതുവഴി പി.പി.ഇ കിറ്റ്, സര്‍ജിക്കല്‍ മാസ്ക്, എന്നിവയെല്ലാം നിര്‍മിക്കാനും‍ സാധിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.എം.ആരിഫ് എം.പി മുഖ്യ അതിഥിയായി. 

Related Articles

Back to top button