International

ഇറാനിലെ അയൊത്തൊള്ളാ ഖൊമൈനി തുടങ്ങിവെച്ചത് വെറുപ്പിന്റെ വഴി

“Manju”

ഇസ്ലാമിനെ യൂറോപ്പിന്റെ ശത്രുവാക്കിയതിൽ ഇസ്രയേൽ വിരോധവും.

ടെഹ്‌റാൻ: അമേരിക്കയിലെ ഭരണമാറ്റവും ഇറാനിലെ രാഷ്ട്രീയ ചർച്ചകളും യൂറോപ്പും അമേരിക്കയുമായുള്ള ബന്ധം നന്നാക്കില്ലെന്ന വാദവുമായി രാഷ്ട്രീയ നിരീക്ഷകർ. ഇസ്ലാമിനെ പശ്ചാത്യലോകത്തിന്റെ ശത്രുവായി ഇറാൻ മുന്നേ തന്നെ പ്രതിഷ്ഠിച്ചതാണ് അതിന് മൂലകാരണമെന്ന് റിപ്പോർട്ടുകൾ. ഇസ്ലാമിക വിഷയത്തിലെ ഗവേഷകനായ മാർക്ക് ഗ്ലെൻ എന്ന മാദ്ധ്യമപ്രവർത്തകനാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഇറാന്റെ എക്കാലത്തേയും ശക്തനായ ഭരണാധികാരിയും മതാധികാരിയുമായിരുന്ന അയത്തൊള്ള സയ്യദ് അലി ഖൊമെയ്‌നി 2015ൽ നടത്തിയ സംവാദങ്ങളാണ് ഇറാൻ-അമേരിക്ക-യൂറോപ്പ്യൻ ബന്ധം കൂടുതൽ അകലാൻ കാരണമായതെന്നാണ് പഠനം. ആ കാലഘട്ടത്തിൽ യൂറോപ്പിലെ യുവാക്കളോട് ഇസ്ലാമിനെ അറിയാൻ നിങ്ങൾ സ്വയം തയ്യാറാകണമെന്നും ഭരണകൂട നിയന്ത്രണങ്ങൾക്കപ്പുറം ഒരു ലോകമുണ്ടെന്നും പറഞ്ഞ് നടത്തിയ കത്തിടപാടുകൾ മതപരമായ വൈര്യം കൂട്ടിയെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ഇസ്ലാമിക രാജ്യങ്ങളിൽ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നത് സംഘടിതരായ ഭീകരസംഘടനകളും അവരുടെ പാശ്ചാത്യവിരുദ്ധ ആശയങ്ങളുമാണ്. വികസനത്തിനും വിദ്യാഭ്യാസത്തിനും അവർ എതിരാണ്. ഒപ്പം യൂറോപ്പിലും അമേരിക്കയിലും മറ്റ് പാശ്ചാത്യസമൂഹത്തിലും സ്ത്രീകൾക്ക് കിട്ടുന്ന സ്വാതന്ത്ര്യവും സുരക്ഷയും തുടർച്ചയായി തള്ളപ്പെടുന്നതും ഇറാൻ അടക്കമുള്ള മദ്ധ്യേഷ്യയിലെ ഇസ്ലാമിക രാജ്യങ്ങൾക്കെന്നും വെല്ലുവിളിയാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം മദ്ധ്യേഷ്യയിൽ ജൂത ശക്തിയുടെ കരുത്ത് തെളിയിക്കാൻ പ്രതിരോധപരമായും ശാസ്ത്രസാങ്കേതികപരമായും ശ്രമിക്കുന്ന ഇസ്രയേലിനോട് ഇസ്ലാമിക രാജ്യങ്ങളുടെ മതപരമായ അകൽച്ചയും യൂറോപ്പിനെ അകറ്റുന്നതിന്റെ മറ്റൊരു ഘടകമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related Articles

Back to top button