KeralaLatest

വിക്രം ലാൻഡര്‍ ഇറങ്ങിയപ്പോള്‍

വിക്രം ലാൻഡര്‍ ഇറങ്ങിയപ്പോള്‍ ചന്ദ്രനില്‍ പൊങ്ങിയത് 2 ടണ്‍ പൊടി

“Manju”

തിരുവനന്തപുരം: വിക്രം ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത് തിളക്കമുള്ള പ്രകാശവലയുമായി. എന്നാലിത് ലാൻഡര്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായ ഇജക്‌ട് ഹാലോ ആയിരുന്നു.
അതേസമയം,ലാൻഡര്‍ ഇറങ്ങിയപ്പോള്‍ പൊങ്ങിയത് 2.6ടണ്‍ പൊടിയായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ. സ്ഥിരീകരിച്ചു. മൂണ്‍ ഡസ്റ്റ് ലൂണാര്‍ എപ്പിറെഗോലിത്ത് എന്നാണിതിനെ വിളിക്കുന്നത്.
ആഗസ്റ്റ് 23നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്. ലാൻഡിംഗ് സ്ഥലത്തിന് ചുറ്റുമുള്ള 108.4 ചതുരശ്രമീറ്ററിലാണ് പൊടിപടലങ്ങളുയര്‍ന്ന് പൊങ്ങിയത്. ചന്ദ്രനില്‍ ചുറ്റികൊണ്ടിരിക്കുന്ന ചന്ദ്രയാൻ 2 ഓര്‍ബിറ്ററിലെ ഹൈറെസല്യൂഷൻ ക്യാമറയിലാണ് ഇജക്‌ട് ഹാലോ വൃത്തിന്റെ ഭംഗിയുള്ള ചിത്രങ്ങളെടുത്തത്. ലാൻഡര്‍ ഇറങ്ങുന്നതിന് മുമ്ബും അതിന് ശേഷവുമുള്ള ചിത്രങ്ങള്‍ വിശകലനം ചെയ്താണ് പൊടിപടലങ്ങളുടെ വ്യാപ്തിയും വിസ്തൃതിയും നാഷണല്‍ റിമോട്ട് സെൻസിംഗ് സെന്ററിലെ (എൻ.ആര്‍.എസ്സി) ശാസ്ത്രജ്ഞര്‍ കണക്കാക്കിയത്. ഇത്തരം സാഹചര്യങ്ങളില്‍ ചന്ദ്രോപരിതലത്തിലും ചാന്ദ്ര വസ്തുക്കളിലുമുണ്ടാകുന്ന മാറ്റത്തെക്കുറിച്ചുള്ള ഗവേഷണത്തിനു സഹായിക്കുന്നതാണ് ഈ കണ്ടെത്തല്‍. ഇന്ത്യൻ സൊസൈറ്റി ഓഫ് റിമോട്ട് സെൻസിംഗിന്റെ ജേണലില്‍ ഈ കണ്ടെത്തലുകളെക്കുറിച്ച്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘ശിവശക്തി പോയിന്റില്‍’ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ആദ്യത്തെ 10 ദിവസത്തില്‍ ലക്ഷ്യങ്ങളെല്ലാം നിറവേറ്റി. റോവര്‍ ചന്ദ്രനില്‍ ഏകദേശം 100 മീറ്റര്‍ സഞ്ചരിച്ചു. ലാൻഡറിനെ ഒരിക്കല്‍ക്കൂടി പൊക്കി ഇറക്കാനും കഴിഞ്ഞു. ചന്ദ്രമണ്ണിലെ താപനില, പ്രകമ്ബനങ്ങള്‍, മൂലക സാന്നിദ്ധ്യം എന്നിങ്ങനെ പല വിലപ്പെട്ട വിവരങ്ങളും ദൗത്യം ഇതിനിടെ കൈമാറി. ദൗത്യം വിജയമായിരുന്നു. ഇപ്പോള്‍ സ്ളീപ്പ് മോഡിലുള്ള വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഇനിയും പ്രവര്‍ത്തിപ്പിക്കാൻ കഴിയുമോ എന്നാണ് ഐ.എസ്.ആര്‍.ഒ. പരിശോധിച്ചുവരുന്നത്.

Related Articles

Back to top button