IndiaLatest

ശിഷ്യപൂജിത നാളെ ന്യൂഡൽഹിയിലെത്തിച്ചേരും.

“Manju”

ന്യൂഡൽഹി ;  ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യശിഷ്യപൂജിത  നവംബർ 16 ന്  വ്യാഴാഴ്ച ന്യൂഡൽഹിയിലെത്തും. രാവിലെ 11.55 ന് തിരുവനന്തപുരത്തു നിന്നും യാത്രതിരിച്ച് ഉച്ചയ്ക്ക് 3.10 ന് ശിഷ്യപൂജിത ന്യൂഡൽഹി ഇന്റർ നാഷണൽ എയർപോർട്ടിലെത്തും.  ആശ്രമം പ്രതിനിധികളും, വിശ്വാസികളും അടങ്ങുന്ന സംഘം വിമാനത്താവളത്തിൽ ശിഷ്യപൂജിതയെ സ്വീകരിക്കും.  തുടർന്ന് അകമ്പടിയോടുകൂടി താമസസ്ഥലത്തേക്ക് യാത്രതിരിക്കും.  19 ഞായറാഴ്ച സില്‍വര്‍ ജൂബിലി മന്ദിരത്തിൽ പുതിയ പ്രാര്‍ത്ഥനാലയത്തിന്  ആശ്രമം ശിഷ്യപൂജിത തിരി തെളിയിക്കും.

 

Related Articles

Back to top button