KeralaLatest

തലശ്ശേരി കോടതിയിലെ രോഗബാധ സിക്ക വൈറസ്

“Manju”

കണ്ണൂർ തലശ്ശേരി കോടതിയിലെ രോഗബാധ സിക്ക വൈറസെന്ന് സ്ഥിരീകരിച്ചു.ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ജഡ്ജിമാരും അഭിഭാഷകകരും ജീവനക്കാരും ഉൾപ്പെടെ അൻപതിലധികം പേർക്കാണ് രോഗബാധ. ജില്ലാ കോടതി കെട്ടിട സമുഛയത്തിലെ 2 കോടതികളിലുള്ളവർക്കായിരുന്നു രോഗ ലക്ഷണം. കടുത്ത ക്ഷീണം, ശരീരം ചൊറിഞ്ഞു തടിക്കുക, പനി തുടങ്ങിയവയായിരുന്നു ലക്ഷണങ്ങൾ. ഇതിനെ തുടർന്നാണ് രക്തസാമ്പിളും ശ്രവവും ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചത്.

പരിശോധനയിൽ സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് കൊതുക് നശീകരണം ഉൾപ്പെടെയുള്ള നടപടികൾ ഊർജിതമാക്കി. ഒരാഴ്ച മുൻപാണ് കോടതി ജീവനക്കാർക്കിടയിൽ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. കോടതിയുടെ പ്രവർത്തനത്തെ ബാധിക്കും വിധമായിരുന്നു കൂടുതൽ പേർക്ക് ഒരേ സമയം ദേഹാസ്വസ്ഥ്യം ഉണ്ടായത്. ഇതിനെ തുടർന്ന് ഹൈക്കോടതി അനുമതിയോടെ കോടതി കെട്ടിട സമുച്ചയത്തിലെ മൂന്ന് കോടതികൾക്ക് രണ്ട് ദിവസം അവധിയും നൽകിയിരുന്നു.

Related Articles

Back to top button