HealthLatest

ഭക്ഷണശേഷം പഴങ്ങള്‍ കഴിക്കരുത്, കാരണം

“Manju”

ആരോ​ഗ്യത്തിന് പച്ചക്കറികളുടെ അതേ പ്രധാന്യം തന്നെയാണ് പഴങ്ങള്‍ക്കും. ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങള്‍ പച്ചക്കറികളെ പോലെ തന്നെ ഏറെ പ്രധാന്യത്തോടെ കഴിക്കേണ്ടതാണ്.
പച്ചക്കറികള്‍ ഏതു സമയത്തും വേണമെങ്കിലും കഴിക്കാം. എന്നാല്‍ പഴങ്ങള്‍ കഴിക്കുന്നതിന് സമയമുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പഴങ്ങളില്‍ പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ളതിനാലാണിത്. പോഷകസമ്ബുഷ്ടമാണ് പഴങ്ങള്‍. ഭക്ഷണശേഷം പഴങ്ങള്‍ കഴിക്കാന്‍ പാടില്ലത്രേ. കാരണം, പഞ്ചസാരയും അന്നജവും ഒപ്പം ബാക്ടീരിയയും ചേര്‍ന്ന് ഭക്ഷണത്തെ പുളിപ്പിക്കും. ഇത് ദഹന വ്യവസ്ഥയെ ദോഷകരമായി ബാധിക്കും.
പ്രധാന ഭക്ഷണത്തോടൊപ്പം ഒരിക്കലും പഴങ്ങള്‍ കഴിക്കരുത്. പഴങ്ങള്‍ ദഹിക്കില്ലെന്നു മാത്രമല്ല. പോഷകങ്ങളും ആഗീരണം ചെയ്യപ്പെടില്ല. കുറഞ്ഞത് ഭക്ഷണം കഴിച്ച്‌ ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ പഴങ്ങള്‍ കഴിക്കാന്‍ പാടുള്ളൂ. രാവിലെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം പഴങ്ങള്‍ കഴിക്കാം. വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തെ ശുദ്ധമാക്കും. ശരീരഭാരം കുറയ്ക്കാനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഊര്‍ജ്ജമേകും.

Related Articles

Back to top button