KeralaLatest

കെ.ആര്‍. നാരായണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വം – തോമസ് ചാഴിക്കാടന്‍ എം.പി.

“Manju”

കോട്ടയം : ഇഛാശക്തി, ആത്മധൈര്യം, കഠിനാധ്വാനം ഇവ കെ ആർ നാരായണനെ അത്യുന്നതങ്ങളിൽ എത്തിച്ചു എന്നും വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ പാത പിന്തുടരണമെന്നും തോമസ് ചാഴിക്കാടന്‍ എം പി. കോട്ടയം ഉഴവൂരില്‍ മുൻ രാഷ്ട്രപതി ഡോ.കെ ആർ നാരായണന്റെ 18 ആം അനുസ്മരണദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം.പി. ഇന്ന് ( നവംബർ 9 വ്യാഴാഴ്ച) ഉഴവൂർ പൂവത്തിങ്കലുള്ള നവജ്യോതി ശ്രീകരുണാകരഗുരു റിസർച്ച് സെൻ്റർ ഫോർ ആയുർവേദ & സിദ്ധ കേന്ദ്രത്തിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനം തോമസ് ചാഴിക്കാടൻ എം പി ഉദ്ഘാടനം ചെയ്തു. അഡ്വ.മോൻസ് ജോസഫ് എം എൽ എ അധ്യക്ഷനായിരുന്നു. ഉഴവൂർ ഗ്രാമപഞ്ചായത്തും ശാന്തിഗിരി ആശ്രമവും സംയുക്തമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തങ്കച്ചൻ കെ എം, ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ സിറ്റി ഹെഡ് സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ.സിന്ധുമോൾ ജേക്കബ്ബ്, കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ.പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ .പി.എൻ രാമചന്ദ്രൻ, ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിൻ ജോസ് തോട്ടിയിൽ, മെമ്പർ ബിൻസി അനിൽ പട്ടാശ്ശേരിൽ, ഡോ.ജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും ഒ എൽ എൽ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പങ്കെടുത്തവരെല്ലാം അദ്ദേഹത്തിൻ്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

Related Articles

Back to top button