IndiaLatest

ഇന്ത്യയെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യുകെ

“Manju”

ലണ്ടൻ: ഇന്ത്യയെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉല്‍പ്പെടുത്തി യുകെ. യുകെ ഹോം അഫേയേര്‍സാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം അവസാനിക്കും. അഭയാര്‍ത്ഥികളായി എത്തുന്നവരുടെ രാജ്യം സുരക്ഷിതമല്ലെന്ന വാദത്തിലാണ് പലപ്പോഴും ഇത്തരക്കാര്‍ ബ്രിട്ടനിലേക്ക് കൂടിയേറുന്നത്. എന്നാല്‍ സുരക്ഷിത രാജ്യമായി പ്രഖ്യാപിക്കുന്നതോടെ ഇത്തരത്തില്‍ കുടിയേറുന്നവരെ തിരികെ അയക്കാൻ സാധിക്കും.

കുടിയേറ്റ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും അതിര്‍ത്തി നിയന്ത്രണ നടപടികള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നീക്കം. കുറച്ചു നാളുകളായി ഇന്ത്യയില്‍ നിന്നും അനധികൃതമായി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചെന്നും ഇത് ഇവരോടുള്ള സമീപനം പുനഃപരിശോധിക്കാൻ സര്‍ക്കാരിനെ പ്രേരിപ്പിച്ചെന്നും യുകെ അറിയിച്ചു. അനധികൃത കൂടിയേറ്റക്കാരെ വേഗത്തില്‍ നീക്കം ചെയ്യാൻ അനുവദിക്കും. നിയമവിരുദ്ധമായി വന്നാല്‍ താമസിക്കാൻ സാധിക്കില്ലെന്ന വ്യക്തമായ സന്ദേശം നല്‍കുന്നതാണ് നീക്കം. അനധികൃത കുടിയേറ്റ നിയമത്തിലെ നടപടികള്‍ ശക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാൻ പറഞ്ഞു.

സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ നിന്ന് കുടിയേറുന്നവരെ സംരക്ഷിക്കാൻ രാജ്യത്തിന് നിയമപരമായ ബാധ്യതയുണ്ടെന്ന പരിരക്ഷ മാനുഷിക പരിരക്ഷ ഉപയോഗിക്കുന്നത് തടയാനാണ് ഇത്തരത്തില്‍ ഒരു നീക്കത്തിന് പിന്നില്‍. നിലവില്‍ അനധികൃതമായി കൂടിയേറിയിട്ടുള്ളവരെയും ഈ നീക്കത്തിലൂടെ സ്വന്തം രാജ്യത്തേക്ക് അയക്കാൻ സാധിക്കും. മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ അടക്കം ഇത്തരത്തില്‍ അനധികൃതമായി കൂടിയേറുന്നുണ്ട്. ഈ നീക്കം വഴി ഈ പ്രതിസന്ധിക്ക് തടയിടാൻ സാധിക്കും.

Related Articles

Back to top button