KeralaLatestThiruvananthapuram

തിരുവനന്തപുരം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ ഇന്ന് മുതൽ സ്രവ പരിശോധന ആരംഭിക്കും.

“Manju”

 

തിരുവനന്തപുരം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ ഇന്ന് മുതൽ സ്രവ പരിശോധന ആരംഭിക്കും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നഗരത്തിലെ 5 റോഡുകളും അടച്ചിടും. തിരുവനന്തപുരം നഗരത്തിൽ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച മണക്കാട്, ആറ്റുകാൽ, കാലടി, ഐരാണിമുട്ടം എന്നിവിടങ്ങളിലാണ് സ്രവ പരിശോധന ആരംഭിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച മണക്കാടുള്ള ഓട്ടോ ഡ്രൈവറുടെ സമ്പർക്കപ്പട്ടിക അന്തിമമാക്കാനുള്ള പ്രവർത്തനങ്ങളും നടക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ പരിശോധന കർശനമാക്കാൻ കമ്മീഷണർക്ക് ഡി.ജി.പി നിർദ്ദേശം നൽകി. നഗരത്തിലെ 5 റോഡുകൾ അടച്ചിടും. അമ്പലത്തറ-കിഴക്കേകോട്ട, മരുതൂർക്കടവ്- കാലടി, ജഗതി – കിള്ളിപ്പാലം, കൈതമുക്ക് – ചെട്ടിക്കുളങ്ങര, കുമരിചന്ത – അമ്പലത്തറ റോഡുകളാണ് അടച്ചിടുന്നത്. അതിനിടെ ജില്ലയിൽ പുതുതായി 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 8 പേർ വിദേശത്തു നിന്നും ഒരാൾ ചെന്നൈയിൽ നിന്നുമാണ് വന്നത്. 58 പേരാണ് തിരുവനന്തപുരത്ത് ചികിത്സയിലുള്ളത്.

Related Articles

Back to top button