IndiaLatest

ടെസ്റ്റ് കരിയറിലെ മികച്ച ബാറ്റിംഗ് റാങ്കുമായി പന്ത്

“Manju”

 

ശ്രീജ.എസ്‌

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങില്‍ റിഷഭ് പന്ത് ഏഴാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് റാങ്കിങില്‍ ഏഴാം സ്ഥാനത്ത് സഹായിച്ചത്. ടെസ്റ്റ് കരിയറില്‍ തന്റെ ഏറ്റവും മികച്ച ബാറ്റിംഗ് റാങ്കിങാണിത്. അതേസമയം, ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 919 റേറ്റിങ് പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്ത് 891 റേറ്റിങ് പോയിന്റുമായി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും, 814 റേറ്റിങ് പോയിന്റുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്തും തുടരുന്നു.

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്താണ്. ബൗളര്‍മാരുടെ റാങ്കിങ് പട്ടികയില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ രണ്ടാം സ്ഥാനത്തും, ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ പത്താം സ്ഥാനത്തും തുടരുന്നു. 908 റേറ്റിങ് പോയിന്റുമായി ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് പട്ടികയില്‍ ഒന്നാമത്.

Related Articles

Back to top button