InternationalLatest

ഡോ. ജി.ആർ കിരൺ. ബാഴ്‌സലോണ യൂണിവേഴ്‌സിറ്റിയിലെ ഒബ്രൽ ഗ്ലോബൽ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു.

“Manju”

ബാഴ്‌സലോണ: ബാഴ്‌സലോണ സർവകലാശാലയുടെ ചരിത്ര മന്ദിരത്തിൽ ഇന്ന് നടന്ന പൊതു അസംബ്ലിയിൽ മിഡിൽ ഈസ്റ്റ് കോളേജ് ഡീനും ഒബ്രൽ ഗ്ലോബൽ വൈസ് പ്രസിഡന്റുമായ ഡോ. കിരൺ ജി.ആർ. അഭിസംബോധന ചെയ്ത് സംസാരിച്ചു.

യൂറോപ്യൻ യൂണിയൻ-ലാറ്റിനമേരിക്ക എന്നിവരുടെ സഹകരണത്തോടെ പ്രദേശങ്ങൾക്കിടയിൽ ഉന്നതവിദ്യാഭ്യാസത്തിലും ഗവേഷണത്തിലും പ്രാഥമികമായ പ്രോത്സാഹനം നല്‍കുന്ന അസോസിയേഷനാണ് ഒബ്രല്‍ ഗ്ലോബല്‍. കഴിഞ്ഞ വർഷങ്ങളിൽ OBREAL ഗ്ലോബൽ, ദക്ഷിണ-തെക്ക്-വടക്ക് രാജ്യങ്ങള്‍ തമ്മിലുള്ള അന്താരാഷ്ട്രാ സഹകരണം ശക്തിപ്പെടുത്തുന്നതിന് സാധിച്ചു. വിശാലമായ അന്തർ മേഖലാ മാൻഡേറ്റും അംഗത്വ സ്കോപ്പും ഉള്ള ഒന്നായി ഒബറേല്‍ മാറി.
2020/21 ലെ മഹാമാരിക്കിടയിലെ തിരക്കേറിയ കാലഘട്ടത്തിലും OBREAL ഗ്ലോബൽ ദക്ഷിണ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ ‘ചാപ്റ്ററുകൾ’ ഏകീകരിച്ചു പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞു.

വിദ്യാഭ്യാസത്തിന്റെ അന്തർദേശീയവൽക്കരണം, ഡിജിറ്റലൈസേഷൻ, ഇന്റർനാഷണൽ റിസർച്ച് മാനേജ്‌മെന്റ്, പ്രാദേശിക വികസനത്തിൽ സർവ്വകലാശാലകളുടെ പങ്ക് തുടങ്ങി പൊതുവായ താൽപ്പര്യമുള്ള പ്രധാന വിഷയങ്ങളിൽ അന്തർ-പ്രാദേശിക സംഭാഷണവും കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിന് OBREAL ഗ്ലോബൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റിയിൽ എജ്യൂക്കേഷന്‍ വിഭാഗം രക്ഷാധികാരിയാണ് ഡോ. ജി.ആർ. കിരൺ.

ഡോ. ജി.ആര്‍. കിരണ്‍ കൊളംബിയന്‍ മിനിസ്റ്റര്‍ ഓഫ് സയന്‍സിനൊപ്പം.

Related Articles

Back to top button