InternationalLatest

ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്

“Manju”

ന്യൂയോര്‍ക്ക്: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്. ഈ ആകാശവിസ്മയം സംബന്ധിച്ച്‌ നാസ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടു. മൂന്നു മണിക്കൂര്‍, 28 മിനിട്ട്, 23 സെക്കന്‍ഡ് സമയം ഗ്രഹണം നീണ്ടുനില്‍ക്കും. അതിനാല്‍ 2001 നും 2100 നുമിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണമാണിത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30 ഓടെ ചന്ദ്രഗ്രഹണം പൂര്‍ണ നിലയിലെത്തും.

ചന്ദ്രന്റെ 97 ശതമാനം ഭാഗവും ഭൂമിയുടെ മറയിലായി സൂര്യപ്രകാശമില്ലാതാകും. ഇതോടെ ചന്ദ്രന് ചുവപ്പു കലര്‍ന്ന നിറമാണുണ്ടാവുക. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗ്രഹണം കാണാനാകും. അമേരിക്കയുടെ 50 സംസ്ഥാനങ്ങളിലും ഗ്രഹണം ദൃശ്യമാകും. മെക്സിക്കോ, ആസ്ട്രേലിയ, ഈസ്റ്റ് ഏഷ്യാ നോര്‍ത്തേണ്‍ യൂറോപ്പ്, പസഫിക് ഓഷ്യന്‍ പ്രദേശം എന്നിവിടങ്ങളും ഗ്രഹണം കാണാനാകും.

21ാം നൂറ്റാണ്ടില്‍ ആകെ 228 ചന്ദ്രഗ്രഹണമുണ്ടാകുമെന്നാണ് നാസ അറിയിക്കുന്നത്. പുറത്തിറങ്ങി പുലര്‍ച്ചെ 2.19നും 5.47നും ഇടയില്‍ ആകാശത്തേക്ക് നോക്കിയാല്‍ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. ഒരു വര്‍ഷം രണ്ട് ഗ്രഹണങ്ങള്‍ എന്ന നിരക്കിലാണ് ഇവ സംഭവിക്കുന്നത്. നവംബര്‍ 19 കഴിഞ്ഞാല്‍ അടുത്ത ഗ്രഹണം 2022 മേയ് 16നാണ് ഉണ്ടാവുകയെന്നും നാസ അറിയിച്ചു.

Related Articles

Back to top button