KeralaLatest

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തിന് പിന്തുണയര്‍പ്പിച്ച്‌ കുഞ്ചാക്കോ ബോബന്‍

“Manju”

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശ സമരത്തിന് പിന്തുണയര്‍പ്പിച്ച്‌ നടന്‍ കുഞ്ചാക്കോ ബോബന്‍. ‘അവകാശ ദിനം. എന്‍ഡോസല്‍ഫാന്‍ ദുരിതബാധിതരുടെ അവകാശ സമരത്തില്‍..ഞാനും ഒപ്പമുണ്ട്’ എന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബത്തിന് മാസങ്ങളായി താരം സഹായവും എത്തിക്കുന്നുണ്ട്.

മതിയായ ചികിത്സ നല്‍കുക, സുപ്രീംകോടതി വിധി നടപ്പിലാക്കുക, സര്‍ക്കാര്‍ വാക്കു പാലിക്കുക എന്നാണ് ദുരിതബാധിതരുടെ ആവശ്യങ്ങള്‍. 1970കളുടെ അവസാനമാണ് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചു തുടങ്ങിയത്. ആയിരക്കണക്കിനു മനുഷ്യരാണ് മാനസികവും ശാരീരികവുമായ വൈകല്യം ബാധിച്ച്‌ ഈ കീടനാശിനിയുടെ ഇരകളാക്കപ്പെട്ടത്. വലിയ നേതാക്കന്മാരുടേയും സംഘടനകളുടേയും പിന്‍ബലമില്ലാതെ സാധാരണക്കാരായ മനുഷ്യര്‍ പലതരത്തില്‍ പല ഘട്ടങ്ങളില്‍ നടത്തിയ സമരങ്ങളിലൂടെയാണ് കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ 20 വര്‍ഷത്തിന ശേഷം കശുമാവിന്‍ തോപ്പുകളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതു നിര്‍ത്തിയത്.

Related Articles

Back to top button