IndiaLatest

മാതാപിതാക്കളെ ആക്രമിച്ച് മകന്‍

“Manju”

 

രജിലേഷ് കേരിമഠത്തില്‍

ലഹരിയില്‍ യുവാവ് മാതാപിതാക്കളെ വെട്ടിപരുക്കേല്‍പ്പിച്ച് നീലഗിരി വെല്ലിങ്ടണിലെ റാജാറാം എന്ന യുവാവിനെ പിന്നീട് നാട്ടുകാര്‍ പിടികൂടി.പിതാക്കളായ രാമചന്ദ്രന്‍ ,റാണി എന്നിവരെയാണ് ആക്രമിച്ചത്.

കഞ്ചാവ് ലഹരിയില്‍ സ്വബോധം നഷ്ടമായ ഇരുപത്തിരണ്ടുകാരന്‍ സ്വന്തം അമ്മയേയും അച്ഛനേയും വെട്ടിവീഴ്ത്തിയ ശേഷവും കലിയടങ്ങാതെ ആക്രോശിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. …

ലഹരിയില്‍ വീട്ടിലെത്തിയ യുവാവിനെ മാതാപിതാക്കള്‍ വഴക്കുപറഞ്ഞതായിരുന്നു കാരണം.കഴുത്തിലും കൈകളിലും വെട്ടേറ്റ മാതാപിതാക്കള്‍ വീട്ടില്‍ നിന്ന് രക്ഷപെട്ടു റോഡിലെത്തി നാട്ടുകരെ വിവരം അറിയിക്കുകയായിരുന്നു.

നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ പറയുന്നത് റാജാറാം പൊതുവേ ശാന്തസ്വഭാവക്കാരനായിരുന്നുവെന്നും സുഹൃത്തുക്കള്‍ തമ്മിലുളള അടുപ്പമാണ് അവനെ വഴിതെറ്റിച്ചതെന്നുമാണ്.

Related Articles

Back to top button