India

5 ജി: ഹർജി തളളിയതിനെതിരേ കോടതിയിൽ ജൂഹി ചൗള

“Manju”

ന്യൂഡൽഹി : രാജ്യത്ത് 5ജി നെറ്റ് വർക്ക് സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളിയതിനെതിരെ സിനിമാതാരം ജൂഹി ചൗള നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും പിന്മാറി ജഡ്ജി. ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സഞ്ജീവ് നരുലയാണ് ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്നും പിന്മാറിയത്. ഹർജി പുതിയ ബെഞ്ച് ഈ മാസം 29 ന് പരിഗണിക്കും

കഴിഞ്ഞ മാസമാണ് രാജ്യത്ത് 5ജി നെറ്റ്‌വർക്ക് സ്ഥാപിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് താരം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി തള്ളിയ ജസ്റ്റിസ് മിധ 20 ലക്ഷം രൂപ പിഴ വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് ജൂഹിചൗള വീണ്ടും കോടതിയെ സമീപിച്ചത്.

ഹർജി തള്ളി എന്നതിന് പകരം കേൾക്കാൻ വിസമ്മതിച്ചു എന്ന് ഉത്തരവ് പുറപ്പെടുവിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. എന്നാൽ ഈ ഹർജി നരുലയ്ക്ക് മുൻപാകെ സമർപ്പിക്കാൻ മിധ നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഹർജി നരുലയ്ക്ക് മുൻപാകെ സമർപ്പിച്ചത്.

Related Articles

Back to top button