KeralaLatest

സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനില്‍

“Manju”

കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലെത്തി. കോഴിക്കോട് നടക്കാവ് പൊലീസിന്റെ നോട്ടീസ് പ്രകാരമാണ് മുൻ എം പി കൂടിയായ നടൻ സ്റ്റേഷനിലെത്തിയത്. സുരേഷ് ഗോപി എത്തുന്നതിന് മുൻപ് തന്നെ നിരവധി ബി ജെ പി പ്രവര്‍ത്തകരാണ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്.

പോസ്റ്ററുകളും പിടിച്ചെത്തിയ പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയ്ക്ക് അനുകൂലമായ മുദ്രവാക്യങ്ങളും വിളിക്കുന്നുണ്ട്. ഒട്ടേറെ പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്‌റ്റേഷനിലെത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് എന്നിവരും പദയാത്രയില്‍ പങ്കെടുത്തിരുന്നു.

മാദ്ധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ 354 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ചോദ്യം ചോദിച്ച മാദ്ധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന മാദ്ധ്യമപ്രവര്‍ത്തകരുടെയും പരാതിക്കാരിയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. വീഡിയോയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പൊലീസ് ശേഖരിച്ചു

Related Articles

Back to top button